Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുളസിച്ചെടി മുറ്റത്തില്ലെങ്കില്‍ ഐശ്വര്യക്കേട് സംഭവിക്കുമോ ?

തുളസിച്ചെടി മുറ്റത്തില്ലെങ്കില്‍ ഐശ്വര്യക്കേട് സംഭവിക്കുമോ ?

തുളസിച്ചെടി  മുറ്റത്തില്ലെങ്കില്‍ ഐശ്വര്യക്കേട് സംഭവിക്കുമോ ?
, വ്യാഴം, 26 ഏപ്രില്‍ 2018 (12:28 IST)
തുളസിച്ചെടി വീടിന്റെ മുറ്റത്ത് നടുന്നത് ഐശ്യരവും ആരോഗ്യവും നല്‍കുമെന്നാണ് ഒരു വിഭാഗം പേര്‍ വിശ്വസിക്കുന്നത്. പല ആരോഗ്യ പ്രശ്‌നങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും അകറ്റാനും തുളസിയില ഉപയോഗിക്കുന്നു. അതു പോലെ തന്നെ പല വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് തുളസിയും അതിന്റെ ഇലയും.

തുളസിച്ചെടി വീട്ടു മുറ്റത്തില്ലെങ്കില്‍ ആ വീട്ടില്‍ ഐശ്വര്യം ഉണ്ടാവില്ല എന്ന വിശ്വാസം നിലനിന്നിരുന്നു. ഇതില്‍ സത്യമുണ്ടോ എന്ന കാര്യം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.

വീട്ടിലൊരു തുളസിത്തറയെങ്കിലും കാത്തു സൂക്ഷിക്കണമെന്നും അത് നിര്‍ബന്ധമാണെന്നുമാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍, തുളസിച്ചെടി വീട്ടു മുറ്റത്തില്ലെങ്കില്‍ ഐശ്വര്യക്കേട് സംഭിക്കുമെന്ന ധാരണ തെറ്റാണെന്നും ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, തുളസി പറിക്കുന്നതിന് ചില നേരവും സമയവും എല്ലാം ഉണ്ട്. പലപ്പോഴും ഇതറിയാതെ നമ്മള്‍ തുളസി പറിക്കുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

തുളസി ഇലകള്‍ പറിക്കുന്നത് മോശം ആവശ്യങ്ങള്‍ക്കോ അസമയത്തോ ആണെങ്കില്‍ തുളസിയുടെ എല്ലാഗുണങ്ങളും നേര്‍ വിപരീതം ആവുന്നതാണ്. മാത്രമല്ല ഇത് കുടുംബത്തില്‍ ദാരിദ്ര്യവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

ഏകാദശി നാളിലും, രാത്രിയിലും, ഞാറാഴ്ചകളിലും, സൂര്യഗ്രഹണത്തിനു ശേഷവും തുളസി ഇല പറിക്കാന്‍ പാടില്ല. ഇത് പറിക്കുന്നയാള്‍ക്കും കുടുംബത്തിനും ദോഷം നല്‍കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാവി അറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല, ഇതൊന്ന് ശ്രമിച്ചുനോക്കൂ...