Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവി അറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല, ഇതൊന്ന് ശ്രമിച്ചുനോക്കൂ...

ഭാവി അറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല, ഇതൊന്ന് ശ്രമിച്ചുനോക്കൂ...
, വ്യാഴം, 26 ഏപ്രില്‍ 2018 (11:54 IST)
സംഖ്യാജ്യോതിഷത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് കാര്യങ്ങളാണ് ജനനസംഖ്യയും വിധിസംഖ്യയും. ജനനസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ഒരാളുടെ ഭാവി പ്രവചിക്കാന്‍ സംഖ്യാജ്യോതിഷ പ്രകാരം പ്രയാസമുണ്ടാവില്ല.
 
സംഖ്യാജ്യോതിഷത്തില്‍ ഒരാളുടെ ജന്‍‌മനക്ഷത്രത്തിനു പകരം ജനനസംഖ്യയ്ക്ക് ആണ് പ്രാധാന്യം നല്‍കുന്നത്. ജനനസംഖ്യ കണ്ടുപിടിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. ഒരാള്‍ ജനിച്ചത് മൂന്നാം തീയതിയാണെങ്കില്‍ മൂന്ന് തന്നെയാവും ജനനസംഖ്യ. എന്നാല്‍, രണ്ട് അക്കങ്ങളുള്ള സംഖ്യയാണ് ജനനത്തീയതി എങ്കില്‍ രണ്ട് സംഖ്യകളും തമ്മില്‍ കൂട്ടി ഒറ്റസംഖ്യ എടുക്കണം. ഉദാഹരണത്തിന്, ഒരാള്‍ ജനിച്ചത് 14ന് ആണെന്ന് കരുതുക. 1 + 4 = 5 ആയിരിക്കും ഇയാളുടെ ജനനസംഖ്യ.
 
വിധിസംഖ്യ കണ്ടെത്തുന്നതിന് ജനനത്തീയതിയാണ് ആധാരമാക്കുന്നത്. അതായത്, ജനിച്ച തീയതി, മാസം, ആണ്ട് എന്നിവ തമ്മില്‍ കൂട്ടിക്കിട്ടുന്ന ഒറ്റ സംഖ്യയാണ് വിധിസംഖ്യ. ഉദാഹരണത്തിന്, ഒരാളുടെ ജനനത്തിയതി 05 - 04 - 1972 ആണെന്നിരിക്കട്ടെ. ഇയാളുടെ വിധി സംഖ്യ കണക്കുകൂട്ടന്നത് താഴെ പറയുന്ന രീതിയിലാണ്;
 
0 5 ‌+ 04 + 1 + 9 + 7 + 2 = 28 
 
2 + 8 = 10 
 
1 + 0 = 1
 
അതായത്, ജനിച്ച തീയതി, മാസം, ആണ്ട് എന്നിവ തമ്മില്‍ കൂട്ടിക്കിട്ടിയ ഫലം 28 ഇരട്ട സംഖ്യ ആയിരുന്നു. 28 എന്ന അക്കത്തിലെ സംഖ്യകള്‍ വീണ്ടും തമ്മില്‍ കൂട്ടിയപ്പോള്‍ 10 എന്ന ഇരട്ട സംഖ്യയാണ് ലഭിച്ചത്. 10 എന്ന അക്കത്തിലെ ഇരട്ട സംഖ്യകള്‍ വീണ്ടും തമ്മില്‍ കൂട്ടിയപ്പോള്‍ ഒന്ന് എന്ന ഒറ്റസംഖ്യ ലഭിച്ചു. ഇത്തരത്തില്‍ ലഭിച്ച ഒറ്റസംഖ്യയാണ് വിധി സംഖ്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബത്തിലെ ഐശ്വര്യക്കേടിനും ദാരിദ്രത്തിനും കാരണം തുളസി ഇലയോ ?