Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുവർഷം നിങ്ങൾക്കെങ്ങനെ?

webdunia
  • facebook
  • twitter
  • whatsapp
share
വ്യാഴം, 27 ഡിസം‌ബര്‍ 2018 (14:59 IST)
പുതുവർഷം വരികയാണ്. അശ്വതി മുതൽ രേവതി വരെയുള്ള നാളുകാർക്ക് ഈ വര്‍ഷം എങ്ങനെയെന്ന് നോക്കാം. ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഓരോ നക്ഷത്രക്കാർക്കും മാറിയാണ് അനുഭവപ്പെടുക.  
 
അശ്വതി
 
webdunia
അശ്വതി നക്ഷത്രക്കാർ ശരാശരിയിൽ കൂടുതൽ അറിവുള്ളവരായിരിക്കും. ഇത്തരക്കാർ പൊതുവെ ധൈര്യശാലികളും ധൈര്യവാന്മാരും ആണ്. പ്രവർത്തന മേഖലകളിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അന്ധമായ ആത്മവിശ്വാസം അബന്ധങ്ങൾക്കു വഴിയൊരുക്കും. കുടുംബ ജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും.
 
ഭരണി
 
webdunia
ഭരണി നക്ഷത്രക്കാർക്ക് പൊതുവെ എല്ലായ്പ്പോഴും ക്ഷീണം തോന്നും. പൊതുവെ ജീവിതത്തിലുടനീളം ധനവാനായിരിക്കും. നിരവധി ചുമതലകൾ ഏറ്റെടുക്കേണ്ടതായി വരും. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. പുതിയ വീട് വെയ്ക്കാൻ ഉത്തമ വർഷമാണിത്.  
 
കാർത്തിക
 
webdunia
ആരോഗ്യകാര്യത്തിൽ ശ്രദ്ധാലു ആയിരിക്കണം. ഇല്ലെങ്കിൽ തൊഴിൽ പരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പണം മൂൻകൂട്ടി ചെലവാക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാവും നല്ലത്. പ്രലോഭനത്തിൽ അകപ്പെടരുത്.
 
രോഹിണി
 
webdunia
രോഹിണി നക്ഷത്രക്കാർക്ക് ഇടയ്ക്കിടെ തലവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സ്വന്തമായ സ്ഥാനമുള്ളവരാണ്. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ഏറ്റെടുത്ത കാര്യം ചെയ്തു തീർക്കാൻ സമയമെടുക്കും. പണം കടം കൊടുത്താൽ തിരിച്ചു കിട്ടാൻ സാധ്യതയില്ല. വിദ്യാഭ്യാസം മികച്ച രീതിയിൽ നടക്കും.
 
മകയിരം
 
webdunia
മകയിരം നക്ഷത്രക്കാർക്ക് നിശ്ചിതമായ സ്വഭാവം ഉണ്ടാകില്ല. ഇടയ്ക്കിടെ സ്വഭാവം മാറും. അസുഖങ്ങൾ ഉണ്ടോ എന്ന അനാവശ്യ തോന്നലുകളാൽ വിദഗ്ദ പരിശോധന നടത്തും. യാഥാർഥ്യങ്ങളെ മനസ്സിലാക്കി ആത്മനിയന്ത്രണത്തോടെ ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തി നേടും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ  അപകീര്‍ത്തി ഒഴിവാക്കും. 
 
തിരുവാതിര
 
webdunia
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പൊതുവെ ചഞ്ചലമനസ്സുള്ളവരായിരിക്കും. അനാരോഗ്യകരമായ കാരണത്താൽ പലപ്പോഴും അവധിയെടുക്കേണ്ടി വരും. പണം കടംകൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക തുടങ്ങിയവ അരുത്.  നിസ്സാര കാര്യങ്ങൾക്കുപോലും കൂടുതൽ സമയം പ്രവർത്തിക്കേണ്ടതായി വരും. 
 
പുണർതം
 
പുണർതം നക്ഷത്രക്കാർ ഉദാരമതികളായിരിക്കും. സാമ്പത്തിക നേട്ടവും പുതിയ അവസരങ്ങളും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകും. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ അഭിപ്രായം പറയരുത്. അത് കുടുംബങ്ങൾ തമ്മിൽ അകലാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലകളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും
 
പൂയം
 
webdunia
പൂയം നക്ഷത്രക്കാർ പൊതുവെ കോപിഷ്ഠരായിരിക്കും. വസ്തുസംബന്ധമായ തർക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അനാവശ്യമായ ആധി ഒഴിവാക്കണം.
 
ആയില്യം
 
ആയില്യം നക്ഷത്രക്കാർ ഏതു കൂട്ടത്തിൽ ചെന്നാലും അതിന്റെ നേതാവായിരിക്കും. ജീവിത നിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തും. പഠിച്ച വിദ്യായോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും. വിദേശബന്ധമുള്ള വ്യാപാര വിപണന വിതരണമേഖലകൾ തുടങ്ങും. അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും  വന്നുചേരും. സന്താനഭാഗ്യമുണ്ടാകും. വാഹനം മാറ്റി വാങ്ങും.
 
മകം
 
webdunia
മകം നക്ഷത്രക്കാർ പൊതുവെ അറിവുള്ളവരായിരിക്കുമെന്നു മാത്രമല്ല, വിനയമുള്ളവരുമാണ്. വളരെ ബുദ്ധിമാന്മാരായ ഇക്കൂട്ടർ ഏതു കാര്യത്തിൽ എടുത്തു ചാടാനുള്ള ധൈര്യമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സമചിത്തതയോടെയുള്ള  പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഉപകരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. 
 
പൂരം
 
പൂരം നക്ഷത്രക്കാർക്കു നന്നായി സംസാരിക്കാൻ കഴിയും. അതുകൊണ്ടു തന്നെ ആരെയും വശത്താക്കാൻ ഇവർക്കു കഴിയും. പ്രവർത്തന മേഖലകളിൽ നിന്നും  സാമ്പത്തിക വരുമാനം വർധിക്കുമെങ്കിലും  അവിചാരിത ചെലവുകൾ വർധിക്കുന്നതിനാൽ നീക്കിയിരിപ്പു കുറയും. അശരണര്‍ക്കും അനാഥർക്കും അന്നവസ്ത്രാദികൾ ദാനം ചെയ്യും. ബന്ധുമിത്രദികളുടെ സ്വകാര്യ കുടുംബകാര്യങ്ങളിൽ ഏർപ്പെടുന്നത് ശത്രുതയ്ക്കു വഴിയൊരുക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. 
 
ഉത്രം
 
webdunia
ഉത്രം നക്ഷത്രക്കാർ പൊതുവെ എതിർലിംഗത്തിൽപ്പെട്ടവർക്കും പ്രിയപ്പെട്ടവരായിരിക്കും. ഔദ്യോഗികമായി ഉത്തരവാദിത്തം വർധിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാവും നല്ലത്. 
 
അത്തം
 
അത്തം നക്ഷത്രക്കാർക്ക് കുറുക്കന്റെ ബുദ്ധിയാണ്. ജീവിത നിലവാരം വർധിക്കുമെങ്കിലും അമിതമായ സാമ്പത്തിക ചെലവുകൾ ഉണ്ടാകും. അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗമുപേക്ഷിക്കരുത്. ഗതാഗത നിയമം പാലിക്കാത്തതിനാൽ ഒന്നിലധികം തവണ പിഴ അടയ്ക്കേണ്ടതായി വരും. 
 
ചിത്തിര
 
webdunia
ചിത്തിര നക്ഷത്രക്കാർ വലിയ ഉത്സാഹികളായിരിക്കും. നിസ്സാര കാര്യങ്ങൾക്കുപോലും അഹോരാത്രം പ്രവർത്തനം വേണ്ടിവരും. മേലധികാരിയുടെ ആജ്ഞകൾ അനുസരിക്കേണ്ടതായി വരും. പൊതു പ്രവർത്തനങ്ങളിൽ ശോഭിക്കും. പകർച്ചവ്യധി പിടിപെടും. 
 
ചോതി
 
ചോതി നക്ഷത്രക്കാർ പൊതുവെ വിനയമുള്ളവരായിരിക്കും. പലപ്പോഴും ദുഃഖിതരായിരിക്കും. പല സ്ഥലത്തും യാത്ര ചെയ്യേണ്ടിവരും. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം. പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നും പിന്മാറുകയാണു നല്ലത്. പ്രണയബന്ധം സഫലമാകും. മാസത്തിലൊരിക്കൽ വന്നുപോകാൻ തക്കവണ്ണം ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. 
 
വിശാഖം
 
വിശാഖം നക്ഷത്രക്കാർക്കു പെട്ടെന്നു കോപം വരും. സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഉപരിപഠനത്തിനോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. സന്താനങ്ങൾ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. വിദേശയാത്ര പുറപ്പെടും. 
 
അനിഴം
 
webdunia
അനിഴം നക്ഷത്രക്കാർ കുറച്ചുകാലം നാടുവിട്ടു താമസിക്കേണ്ടിവരും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും. പുതിയ കരാറു ജോലിയിൽ ഒപ്പുവയ്ക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. അനാവശ്യമായ ആധി ഒഴിവാക്കണം. ശ്രമകരമായ പ്രവർത്തനങ്ങൾ ജൂണിനുശേഷം ലക്ഷ്യപ്രാപ്തി നേടും. 
 
തൃക്കേട്ട
 
മനസിന് എപ്പോഴും സന്തോഷമുള്ള കാര്യങ്ങൾ ചെയ്യും. വർഷങ്ങൾക്കു മുമ്പ് അപേക്ഷിച്ച വിദേശ സ്ഥിര താമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും, നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയും. മക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. 
 
മൂലം
 
മൂലം നക്ഷത്രക്കാർ പൊതുവെ ഏതു കാര്യത്തിലും അറിവുള്ളവരും സുഖം അനുഭവിക്കുന്നവരും ആയിരിക്കും. അന്യദേശത്തോ വിദേശത്തോ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണമുള്ള സാഹചര്യവും ഉദ്യോഗമാറ്റവും ഉണ്ടാകും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ അവസരമുണ്ടാകും. 
 
പൂരാടം
 
webdunia
പൂരാടം നക്ഷത്രക്കാർക്ക് ഉറച്ച സൗഹൃദമുണ്ടായിരിക്കും.  ജീവിത പങ്കാളിയുടെ ആഗ്രഹങ്ങൾ നിറവേറ്റും. ഏറ്റെടുത്ത ദൗത്യം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കും.  സുരക്ഷിതമായ ഗൃഹത്തിലേക്കു മാറിത്താമസിക്കും. കൈവിട്ടുപോയെന്നു കരുതിയ വസ്തുക്കൾ തിരിച്ചു ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. 
 
ഉത്രാടം
 
ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. സന്താനഭാഗ്യമുണ്ടാകും. പഴയ വാഹനം മാറ്റി പുതിയതു വാങ്ങും. 
 
തിരുവോണം
 
webdunia
തിരുവോണം നക്ഷത്രക്കാർ ശാസ്ത്രത്തിൽ നല്ല അറിവുള്ളവരായിരിക്കും. നിയന്ത്രണങ്ങൾക്കു വിധേയമായി ഉപരിപഠനത്തിനു ചേരാനിടവരും. കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് മാനസിക സമ്മർദം വർധിക്കും. വ്യാപാര വ്യവസായ വിപണന വിതരണമേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കുറയും.
 
അവിട്ടം
 
കിട്ടുന്ന പണം മുഴുവൻ വാരിക്കോരി ചെലവാക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. കലാകായിക രംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദമുണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും.  
 
ചതയം 
 
webdunia
നാടുവിട്ടു താമസിക്കുന്നതിലാണ് ഇവർക്ക് കൂടുതൽ സന്തോഷം. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. വർഷങ്ങൾക്കു മുമ്പ് അപേക്ഷിച്ച വിദേശ സ്ഥിരതാമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടെയുള്ള പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും.  
 
പൂരുരുട്ടാതി
 
പദ്ധതി അസൂത്രണങ്ങളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. അധികച്ചെലവ് നിയന്ത്രിക്കണം. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും അപമാനം വന്നുചേരും. നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. അർഹമായ അംഗീകാരങ്ങൾക്ക് കാലതാമസമുണ്ടാരും. ആരോഗ്യം തൃപ്തികരമായിരിക്കും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. 
 
ഉത്രട്ടാതി
 
webdunia
വിജയസാധ്യതകളെപ്പറ്റി വിലയിരുത്തി പുതിയ പദ്ധതികൾക്കു രൂപകൽപന ചെയ്യും. ഉദ്യോഗമാറ്റമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ അന്തരീക്ഷം സംജാതമാകും. പരീക്ഷ ഇന്റർവ്യൂ ചർച്ചകൾ തുടങ്ങിയവയിൽ പരിമിതമായ രീതിയിൽ വിജയമുണ്ടാകും. ആസൂത്രിത പദ്ധതികളിൽ അന്തിമമായി അനുകൂല വിജയവും അനുഭവവും ഉണ്ടാകും. 
 
രേവതി
 
രേവതി നക്ഷത്രക്കാർ സ്വയം പ്രതാപികളെന്ന് അഭിമാനിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുന്നതിൽ കൃതാർ‌ഥനാകും. അഭ്യൂഹങ്ങൾ പലതും കേൾക്കാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ദേഹത്തിന് തളർച്ച, പക്ഷവാതം, തുടങ്ങിയവയ്ക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. 

Share this Story:
  • facebook
  • twitter
  • whatsapp

Follow Webdunia Hindi

അടുത്ത ലേഖനം

webdunia
പുതുവർഷം ഗുണകരമാക്കണോ ? ഉത്രം നക്ഷത്രക്കാർ ഇക്കാര്യങ്ങൾ ചെയ്തോളൂ !