ഗണപതി ഭഗവാന്റെ പ്രീതി ഇല്ലായ്‌മയുടെ ലക്ഷണങ്ങള്‍ ഇവയാണ്!
ഗണപതി ഭഗവാന്റെ പ്രീതി ഇല്ലായ്‌മയുടെ ലക്ഷണങ്ങള്‍ ഇവയാണ്!
ജ്യോതിഷത്തില്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. പലവിധ സാഹചര്യങ്ങളിലും ജ്യോതിഷത്തെ ആശ്രയിക്കാത്തവരായി ഹിന്ദു സമൂഹത്തില്‍ ആരുമുണ്ടാകില്ല.
ജീവിതത്തിൽ അനുകൂല സമയം ഏതെന്നും ദോഷങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും ജാതകം നോക്കുക പ്രധാനമാണ്. ജാതകത്തിലെ കണക്കുകള്‍ ശരിയായിട്ടും സത്ഗുണങ്ങള്‍ ലഭ്യമാകുന്നില്ലെന്ന പരാതി പലരിലുമുണ്ട്.
അതിനു കാരണം ഗണേശപ്രീതി ഇല്ലായ്‌മയാണ്. വിഘ്‌നഹരനായ ഗണപതി ഭഗവാന്റെ പ്രീതി ഇല്ലെങ്കില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കില്ലെന്നാണ് ശാസ്‌ത്രം പറയുന്നത്.
ഗണപതിഭഗവാന്റെ പ്രീതി ഇല്ലായ്‌മ ഭവനത്തിലും ജീവിതത്തിലും പ്രകടമായി അറിയാൻ സാധിക്കും. സ്വരചേർച്ചയില്ലായ്മ, സ്വസ്ഥതക്കുറവ്, കുടുംബങ്ങൾക്ക് മാനസിക ക്ലേശം എന്നിവയായിരിക്കും പ്രധാനമായും അനുഭവപ്പെടുക.
വിവാഹം, സന്താനഭാഗ്യം, ഗൃഹനിർമ്മാണ പൂർത്തീകരണം എന്നിവ സാധിക്കാതെ വരികയും ചെയ്യുന്നത് ഗണപതിഭഗവാന്റെ പ്രീതിയുടെ കുറവിന്റെ ഫലമാണ്.