ഇനി ജാതകം നോക്കി പ്രണയിക്കേണ്ടിവരുമോ?

ജാതകം നോക്കി പ്രണയിച്ചോളൂ ഇല്ലെങ്കിൽ പണി കിട്ടും

വെള്ളി, 8 ജൂണ്‍ 2018 (14:08 IST)
കല്യാണ ആലോചന തുടങ്ങുമ്പോഴേ സമയവും മറ്റും നോക്കി മാത്രമേ ഓരോ കാര്യവും ചെയ്യാൻ ആളുകൾ തയ്യാറാകൂ. പെണ്ണുകാണാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതുമുതൽ അങ്ങോട്ട് ജ്യോതിഷത്തിന്റെ സഹായം തേടുന്നവരാണ് മിക്കവരും. നല്ല സമയവും കാലവും നോക്കി പെണ്ണുകാണുന്നു. ഇനി ചെറുക്കന് പെണ്ണിനേയും പെണ്ണിന് ചെറുക്കനേയും ഇഷ്‌ടപ്പെടുകയാണെങ്കിലും അതിന് ശേഷവും ജ്യോതിഷത്തിന്റെ സഹായം ആവശ്യമാണ്.
 
പ്രധാനമായും ഇതിൽ നോക്കുന്നത് പെണ്ണിന്റേയും ചെറുക്കന്റേയും ജാതകമാണ്. ജാതകം ഒത്തില്ലെങ്കിൽ വിജയകരമായ കുടുംബ ജീവിതം നയിക്കാൻ അവർക്കാകില്ലെന്നും പറഞ്ഞ് ആ ബന്ധം അവിടെ നിർത്തുകയാണ് പതിവ്. ഈ ശൈലിയാണ് പണ്ടുമുതലേ ഉള്ളവർ ശീലിച്ചുവരുന്നത്. ഇത് പണിയാകുന്നത് പ്രണയ വിവാഹത്തിലാണ്. പ്രണയിക്കുമ്പോൾ ജാതകം നോക്കാനാകില്ലല്ലോ. അതുകൊണ്ടുതന്നെ പ്രണയം വിവാഹത്തിലേക്കെത്തുമ്പോൾ വീട്ടുകാർ ജാതകം നോക്കിയാലാണ് പണിപാളുക.
 
എന്നാൽ ജാതകത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ ഈ പ്രശ്‌നമുള്ളൂ. പൊരുത്തവും ജാതകവും നോക്കുന്നത് ഒരു വിശ്വാസം മാത്രമാണ്. വിവാഹം കഴിക്കാൻ പോകുന്നവർക്ക് ഒരു ആത്‌മവിശ്വാസം നൽകാൻ മാത്രമുള്ളതാണത്. ഒരു ജാതകത്തെ ശുദ്ധമോ പപമോ ആക്കി മാറ്റാൻ ഒരു ജ്യോതിഷനെക്കൊണ്ട് സാധിക്കും. വിവാഹം കഴിക്കാൻ പോകുന്നവർക്ക് ഇതിൽ താൽപ്പര്യമില്ലെങ്കിൽ ഈ പ്രശ്‌നങ്ങളൊന്നും ഒന്നുമല്ല. ഇനിയിപ്പോൾ ജാതകം നോക്കി പൊരുത്തമില്ലാതെ വിവാഹം കഴിക്കുകയാണെങ്കിൽ തുടർന്നുണ്ടാകുന്ന ഓരോ ചെറിയ പ്രശ്‌നങ്ങൾക്കും കാരണം ഇതായി അവർ വിശ്വസിക്കും. എന്നാൽ ജാതകത്തിലും പൊരുത്തത്തിലും വിശ്വസിക്കുന്നവർ തീർച്ചയായും പ്രണയിക്കുന്നതിന് മുമ്പും അത് നോക്കുന്നതാണ് ഉത്തമം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മരണം സ്വപ്നം കണ്ടാൽ...? അറിഞ്ഞിരിക്കണം ഇക്കാര്യം !