Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ജാതക പൊരുത്തം?

എന്താണ് ജാതക പൊരുത്തം?

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 ഫെബ്രുവരി 2022 (13:25 IST)
ഹിന്ദു വിവാഹങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായിട്ടാണ് ജാതകത്തെ കണക്കാക്കുന്നത്. വൈവാഹിക ജീവിതത്തിനുള്ള ആദ്യ പടിയായാണ് ജാതകം നോക്കുന്നതെന്ന് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. വരന്റെയും വധുവിന്റെയും ജാതകം തമ്മില്‍ നല്ല രീതിയില്‍ ചേരുന്നുവെങ്കില്‍ ദീര്‍ഘായുസ്സുള്ള ദാമ്പത്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഗ്രഹങ്ങളുടെ പരിക്രമണ ദിശയില്‍ നിന്നാണ് ജ്യോതിഷികള്‍ ജാതകം നോക്കുന്നത്. ഗ്രഹങ്ങളുടെ തിരിയല്‍ അനുസരിച്ചാകും വ്യക്തിപരമായ പ്രത്യേകതകള്‍ വെളിപ്പെടുന്നത്. ഇതിനാല്‍ ദമ്പതികള്‍ ഒന്നിച്ചു കഴിയുമ്പോള്‍ പങ്കാളിയുടെ ജീവിതത്തില്‍ അവരുടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സ്വാധീനം ചെലുത്തും. ഇതാണ് രണ്ടു പേരുടെയും നക്ഷത്ര പൊരുത്തം നോക്കുന്നത്.
 
ജാതകങ്ങള്‍ ഒത്തുനോക്കുന്നതിന് എട്ട് ഗുണങ്ങളാണുള്ളത്. വര്‍ണ്ണം, വശ്യം, താര, യോനി, ഗൃഹ മൈത്രി, ഗണം, ബാകൂത്, നാഡി എന്നിവയാണ് എട്ട് ഗുണങ്ങള്‍. ഓരോ ഗുണത്തിനും ഒരു വിലയുണ്ട്. ഇവയുടെ എല്ലാം കൂടി ആകെ മൂല്യം എന്നത് 36 ആണ്. പൊരുത്തത്തില്‍ 18 എങ്കിലും ലഭിച്ചാല്‍ സന്തുഷ്ടമായ ദാമ്പത്യമായിരിക്കും എന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെറ്റിയില്‍ ചന്ദനക്കുറി ഞായറാഴ്ചകളില്‍ തൊടുന്നത് ഉത്തമം