Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറയുന്നതിന്റെ കാരണം എന്ത്?

കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറയുന്നതിന്റെ കാരണം എന്ത്?
, ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (16:43 IST)
പൊതുവേ ശനി ഗ്രഹത്തേപ്പറ്റി നല്ല അഭിപ്രായമല്ല എല്ലാവര്‍ക്കും. ശനിയുടെ അപഹാരം എല്ലാവരും ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ശനി എന്നു കേള്‍ക്കിമ്പോള്‍ തന്നെ നമുക്ക് ഭയമാണ്. എന്നാല്‍ ശനി തന്റ്റെ ഉച്ച രാശിയായ തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക് മാറുകയാണ്. ചിലര്‍ക്കിത് ഗുണവും മറ്റുചിലര്‍ക്കിത് ദോഷവും നല്‍കും. എന്നാല്‍ ദശാപഹാര കാലങ്ങങ്ങള്‍ നല്ലതാണെങ്കില്‍ ദോഷഫലങ്ങള്‍ കുറഞ്ഞിരിക്കും.
 
ജ്യോതിഷ പ്രകാരം 2014 നവംബര്‍ 2 ന് ശനി വ്ര്ശ്ചികം രാശിയിലേക്ക് മാറും. ശനി ദോഷം രണ്ടെണ്ണമുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. കണ്ടക ശനി, ഏഴര ശനി എന്നിങ്ങനെ. ഒരാള്‍ ജനിച്ച നക്ഷത്രം ഏതു കൂറിലാണോ അതാണ് അയാളുടെ ജന്മക്കൂര്‍. ഗ്രഹ ചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ 4,7,8,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശനി എന്ന് പറയുന്നു. കണ്ടക ശനി കാലം രണ്ടര വര്‍ഷമാണ്.
 
ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ച കൂറിലും ജന്മ കൂറിന്റെ രണ്ടിലും ഗ്രഹ ചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ് ഏഴര വര്‍ഷെത്തെയാണ് ഏഴരശനി എന്ന് പറയുന്നത്. (ശനി ഒരു രാശിയില്‍ നില്ക്കുന്നത് 2 1/2 വര്‍ഷമാണ്. 2 1/2 +2 1/2 +2 1/2 = 7 1/2 ).
 
ഇപ്പോള്‍ ശനി ഗ്രഹ ചാരവശാല്‍ തന്റെ ഉച്ച രാശിയായ തുലാത്തില്‍ നിന്നും വൃശ്ചിക രാശിയില്‍ മാറുന്നു. അപ്പോള്‍ ചിങ്ങക്കൂറൂകാര്ക്ക് (മകം, പൂരം, ഉത്രം ) മേടക്കൂരുകാര്ക്ക് ശനി എട്ടില്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4 ) ഇടവക്കൂറുകാര്‍ക്ക് ശനി ഏഴില്‍ (കാര്‍ത്തിക 3/4, രോഹിണി, മകീര്യം ) കുംഭക്കൂറുകാര്‍ക്ക് ശനി പത്തില്‍ (അവിട്ടം 3,4 പാദം, ചതയം, പൂരുരുട്ടാതി 3/4) വരുന്നു. അതായത് ഈ നാളുകാര്‍ക്ക് ഇപ്പോള്‍ കണ്ടക ശനിയുടെ കാലമാണ്.
 
വളരെയധികം ദോഷഫലങ്ങള്‍ അനുഭപ്പെടുന്ന കാലമായിരിക്കും കണ്ടകശനികാലം. ദു:ഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാന ഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്ത് ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം, അപവാദ പ്രചരണം, മരണ തുല്യമായ അനുഭവങ്ങള്‍, അപകടം, കേസ്സുകള്‍, ജയില്‍ വാസം എന്നീ ദോഷ ഫലങ്ങളാണ് കണ്ടകശനിക്കാലത്ത് അനുഭവിക്കപ്പെടുക.
 
ചിത്തിര, ചോതി, വിശാഖം 3/4 (തുലാകൂര്‍) ഇവര്‍ക്ക് ശനി രണ്ടില്‍ സ്ഥിതി ചെയ്യുന്നു. വിശാഖം 1/4, അനിഴം, തൃക്കേട്ട (വൃശ്ചികകൂര്‍) ഈ നക്ഷത്രക്കാര്‍ക്ക്‌ ശനി ജന്മത്തില്‍ വരും മൂലം പൂരാടം ഉത്രാടം ഈ നക്ഷത്രക്കാര്‍ക്ക് ശനി പന്ത്രണ്ടില്‍ വരും. അതായത് ഈ നാളുകാര്‍ ഇനി അനുഭവിക്കാന്‍ പോകുന്നത് ഏഴര ശനിയുടെ കാലമാണ്. ഇതില്‍ പല നാളുകാരും ശനി തുലാകൂറിലായിരുന്നപ്പോള്‍ കണ്ടകശനിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നവരാണ്.
 
എല്ലാ കാര്യങ്ങള്ക്കും തടസ്സം അലസത അലഞ്ഞുതിരിയുക, ധന നഷ്ടം ദരിദ്രാവസ്ഥ മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക ജോലി നഷ്ടപ്പെടുക, ജോലി ലഭിക്കാന്‍ താമസ്സം, അന്യദേശത്ത് ജോലി ലഭിക്കുക, വിരഹം, സ്ഥാന ഭ്രംശം, മുന്‌കോമപം, നീചപ്രവൃത്തികള്‍ ചെയ്യുക, ചെയ്യീക്കുക, ദുഷിച്ച ചിന്തകള്‍, നിഗൂഡ പ്രവര്ത്തപനങ്ങളില്‍ ഏര്‌പ്പെ്ടുക, മാരക പ്രവര്ത്തിനകളുടെ കുറ്റം ഏല്‌ക്കേ ണ്ടി വരിക, ബന്ധുക്കളും മാതാപിതാക്കളും ഭാര്യാ പുത്രാദികളുമായി കലഹം, പോലീസ് കേസ്സില്‍ അകപ്പെടുക, കോടതി കയറുക, ജയില്‍ വാസം അനുഭവിക്കുക, വീടിന് കേടുപാടുകള്‍ സംഭവിക്കുക, വീട് വില്‌ക്കേ ണ്ടി വരിക, ആപത്ത്, അപമൃത്യു എന്നിവയുണ്ടാവുക ഇതെല്ലാം ഏഴര ശനിയുടെ പൊതുവായ  ഫലങ്ങളാണ്.
 
എന്നാല്‍ മേല്‍പ്പറഞ്ഞ ദോഷങ്ങള്‍ എല്ലാവരിലും ഒരേപോലെ അനുഭവപ്പെടുകയില്ല. ഉദാഹരണത്തിന് കണ്ടകശനിക്കാരില്‍ 4,7,8,10 എന്നീ വ്യത്യസ്ത ഭാവങ്ങളില്‍ വ്യത്യസ്ത ഫലങ്ങളാണ്  അനുഭവപ്പെടുക. ഇവിടെയും ദശാപഹാര കാലങ്ങങ്ങള്‍ നല്ലതാണെങ്കില്‍ ശനിദോഷഫലങ്ങള്‍ കുറഞ്ഞിരിക്കും.
 
ശനിപ്രീതി വരുത്തുക, ഹനുമാന്‍ സ്വാമിയെ സേവിക്കുക, ഹനുമാന്‍ ചാലീസ ജപിക്കുക, ശാസ്താവിന് എള്ളുതിരി, കാണിക്ക, ഭൈരവന് ശനിയാഴ്ച രാഹുകാല സമയത്ത് (രാവിലെ 9 മണി മുതല്‍ 10.30നുള്ളില്‍) വെറ്റില മാല അണിയിച്ച് പ്രാര്ഥിക്കുക, കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പരിഹാരംക്കൂടി കറുത്ത എള്ള് വെള്ള തുണിയും കഴുകി ഉണക്കി പൂജാമുറിയില്‍ സൂക്ഷിക്കുക. ശനിയാഴ്ച രാവിലെ ഒരു ചെറിയ എള്ള് കിഴി ഉണ്ടാക്കി എള്ളണ്ണയില്‍ മുക്കിപ്പിഴിഞ്ഞ് മണ്‍വിളക്കില്‍ വെച്ചു കത്തിക്കുക. ഇത് കത്തി തീരുമ്പോള്‍ എള്ളിന്റെ മണം വീട് മുഴുവന്‍ നിറയും ഇത് ശ്വസിച്ചാല്‍ ശനി ദോഷം കുറയുമെന്നാണ് പറയപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാമ്പത്യം കൂടുതൽ സുന്ദരമാക്കാൻ വാസ്തുവിലെ വഴികൾ !