Webdunia - Bharat's app for daily news and videos

Install App

തത്ത പറഞ്ഞാല്‍ നാളെ പ്രധാനമന്ത്രിയാകുമോ ?; കിളി ജ്യോത്സ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡതകള്‍...

തത്ത പറഞ്ഞാല്‍ നാളെ പ്രധാനമന്ത്രിയാകുമോ ?; കിളി ജ്യോത്സ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡതകള്‍...

Webdunia
വ്യാഴം, 5 ജൂലൈ 2018 (18:39 IST)
വേണ്ടതും വേണ്ടാത്തതുമായ പല കാര്യങ്ങളും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് നമ്മള്‍. പൂര്‍വ്വികരില്‍ നിന്നും പകര്‍ന്നു ലഭിച്ച പല കഥകളും പില്‍ക്കാലത്ത് വിശ്വാസത്തിന്റെയും അതുവഴി ആരാധനയുടെയും ഭാഗമായി തീര്‍ന്നു.

വാസ്‌തു, ജ്യോതിഷം, പക്ഷി ശാസ്‌ത്രം എന്നിങ്ങനെ പലതരത്തിലുള്ള വിശ്വാസങ്ങളും സമൂഹത്തിലുണ്ട്. എന്നാല്‍ തത്തയെ ഉപയോഗിച്ചു ഭാവി പ്രവചിക്കുന്ന പക്ഷി ശാസ്‌ത്രത്തെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും വ്യക്തമായ അറിവില്ല.

തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു പക്ഷി ശാസ്‌ത്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. പിന്നീട് പാരറ്റ് അസ്ട്രോളജി എന്ന പേരില്‍ ഉത്തരേന്ത്യയിലേക്കും എത്തി.

പക്ഷി പറയുന്നത് സത്യമാകുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. ഇക്കാര്യത്തില്‍ സമാന അഭിപ്രായം തന്നെയാണ് നിലനില്‍ക്കുന്നത്. മനുഷ്യരുമായി ഏറെ ഇണങ്ങുന്ന കിളിയായ തത്തയെക്കൊണ്ട് ചെയ്യിക്കുന്ന ഭാവി പറച്ചിലായതു കൊണ്ടു തന്നെ തട്ടിപ്പാണെന്ന് വിശ്വസിക്കുന്നവരും ധാരാളമാണ്.

പലതരം കാർഡുകൾ നിരത്തി അതിൽ ഏതെങ്കിലുമൊന്നു തത്തയെക്കൊണ്ട് എടുപ്പിച്ച് അതുവച്ചു ഭാവിഫലം പറയുന്ന രീതിയാണു കിളി ജ്യോത്സ്യത്തിലുള്ളത്. തത്ത ഏതു കാര്‍ഡ് എടുത്താലും അതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തിയും അല്ലാതെയും സംസാരിക്കുക എന്നതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ രീതി.

ഭാവിയെക്കുറിച്ചുള്ള ഓരോരുത്തരുടെയും ആകാംക്ഷ മുതലെടുക്കാന്‍ പക്ഷി ശാസ്‌ത്രത്തിന് കൂടുതല്‍ മിടുക്കുണ്ടെന്നതില്‍ സംശയമില്ല. അതിനാല്‍ ഈ ശാസ്‌ത്രത്തിന്റെ വിശ്വാസ്യത എന്നും ചോദ്യപ്പെടുന്നു. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍വരെ ഇക്കൂട്ടര്‍ ഭാവി പറയുന്നതിലൂടെ വ്യക്തമാക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

അടുത്ത ലേഖനം
Show comments