മുറിയില്‍ ആളനക്കവും നിഴലുകളും; പ്രേതമാണെന്ന തോന്നലില്‍ സത്യമുണ്ടോ! ?
മുറിയില്‍ ആളനക്കവും നിഴലുകളും; പ്രേതമാണെന്ന തോന്നലില്‍ സത്യമുണ്ടോ! ?
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇടകലര്‍ന്ന ആരാധന രീതികളാണ് ഭാരതീയരുടേത്. ഈശ്വരനെ ആരാധിക്കുന്നതിനൊപ്പം പ്രപഞ്ചത്തില്‍ മറ്റൊരു ശക്തി കൂടിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഈ ശക്തി പല നാടുകളിലും വ്യത്യസ്ഥ പേരുകളിലാണ് അറിയപ്പെടുന്നത്.
പ്രേതം, ചാത്തന്‍, കുട്ടി ചാത്താന്‍, ചാത്തനേറ്, ഭൂതം, മാടന്‍ , ഒടിയന്‍, പൊട്ടി, യെക്ഷി, വടയെക്ഷി, മറുത എന്നിങ്ങനെയുള്ള വിവിധ പേരുകളിലാണ് ഈ ശക്തികള്‍ അറിയപ്പെടുന്നത്. ഇതില്‍ പ്രേതമെന്ന വാക്കിനാണ് കൂടുതല്‍ ശ്രദ്ധ.
ആളൊഴിഞ്ഞ വീടുകളിലും കെട്ടിടങ്ങളിലും പ്രേതബാധയുണ്ടെന്ന സംസാരം നാട്ടിലുണ്ട്. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ മുറിയില്‍ ആരോ ഉണ്ടെന്ന തോന്നല്‍ പലരെയും അലട്ടാറുണ്ട്. പിന്നില്‍ ആരോ നില്‍ക്കുന്ന നിഴല്‍ കാണുന്നു എന്നീ തോന്നലുകള്‍ സാധാരണമാണ്.
ജ്യോതിഷത്തില്‍ ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ക്ക് വലിയ പ്രധാന്യം നല്‍കുന്നു. വീടിന്റെ വാസ്‌തു തെറ്റിയാല്‍ നെഗറ്റീവ് ഏനര്‍ജി ഉണ്ടാകുമെന്നാണ് ശാസ്‌ത്രം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തെറ്റായ നിരവധി വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
ഈ വിശ്വാസങ്ങളും തോന്നലുകളും തെറ്റാണെന്നാണ് ഒരു വിഭാഗം പേര്‍ പറയുന്നത്. വാസ്‌തു തെറ്റിയാല്‍ വീട്ടില്‍ അദൃശ്യ ശക്തികള്‍ ഉണ്ടാകുമെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ചില നേട്ടങ്ങള്‍ക്കായിട്ടാണ് ഈ വിശ്വാസങ്ങള്‍ തുടരുന്നതെന്നുമാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്.