Select Your Language

Notifications

webdunia
webdunia
webdunia
webdunia

പല്ലി ശരീരത്തിൽ വീണിട്ടുണ്ടോ? ഫലങ്ങൾ ഇവയൊക്കെ!

കൈയിൽ വീണാൽ ധനനഷ്ടം.

പല്ലി ശരീരത്തിൽ വീണിട്ടുണ്ടോ? ഫലങ്ങൾ ഇവയൊക്കെ!

തുമ്പി എബ്രഹാം

, ഞായര്‍, 13 ഒക്‌ടോബര്‍ 2019 (17:29 IST)
പല്ലിയുമായി ബന്ധപ്പെട്ട ഭാവി പ്രവചനത്തെ ഗൗളിശാസ്ത്രം എന്നാണ് പറയപ്പെടുന്നത്. പല്ലിയുടെ ചിലയ്ക്കൽ, വീഴ്ച തുടങ്ങിയവ ശുഭസൂചനയോ ദുസ്സൂചനയോ നൽകുന്നു എന്നാണ് വിശ്വാസം.
തലയിൽ പല്ലി വീണാൽ തർക്കത്തിനുള്ള സാധ്യത. ഉച്ചിയിൽ വീണാൽ മരണഭയം. മുഖത്ത് വീണാൽ അപ്രതീക്ഷിത സമ്പത്ത് ഉണ്ടാകും. ഇടത് കൺനിൽ പല്ലി വീണാൽ നല്ല വാർത്തകൾക്ക് സാധ്യത. വലത് കണ്ണിലാണെങ്കിൽ ഏറ്റെടുത്ത പദ്ധതികളിൽ പരാജയത്തിനുള്ള സാധ്യതയാണ്. നെറ്റിയിലാണെങ്കിൽ പങ്കാളിയുമായി അകന്നു കഴിയേണ്ടിവരും. വലത്തെ കവിളിൽ വീണാൽ മോശം വാർത്തകൾക്ക് സാധ്യത.
 
ഇടത് ചെവിയിലാണെങ്കിൽ ഭാഗ്യം വന്നുചേരും. മേൽച്ചുണ്ടിൽ വീണാൽ തർക്കങ്ങൾക്ക് സാധ്യത. കീഴ്ച്ചുണ്ടിൽ വീണാൽ ഉടൻ സമ്പത്ത് വന്നുചേരും. ചുണ്ടിലാണെങ്കിൽ ഒരു മരണവാർത്ത കേൾക്കാൻ സാധ്യത. വായിലാണെങ്കിൽ ആരോഗ്യം നഷ്ടപ്പെടുമോയെന്ന ഭയം. ഇടത് പുറത്ത് വീണാൽ ജയ,പരാജയങ്ങൾ നേരിടേണ്ടിവരും. 
 
കൈയിൽ വീണാൽ ധനനഷ്ടം. വിരലിൽ വീണാൽ പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. വലത് കൈയ്യിൽ വീണാൽ ചില പ്രശ്നങ്ങൾക്ക് സാധ്യത. ഇടത് കൈയ്യിൽ ലജ്ജാകരമായ അവസ്ഥ ഉണ്ടാകും. തുടയിൽ വീണാൽ വസ്ത്രം നഷ്ടപ്പെടും. മീശയിലാണെങ്കിൽ ദുഷ്കരമായ സാഹചര്യങ്ങൾ നേരിടേണ്ടിവരും. പാദത്തിലാണെങ്കിൽ വെല്ലുവിളികൾ നേരിടും. കണങ്കാലിലാണെങ്കിൽ ഒരു യാത്രക്ക് സാധ്യത. കാൽവിരലിലാണെങ്കിൽ രോഗബാധയ്ക്കു സാധ്യതയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്പത്ത് നിങ്ങളെ തേടിയെത്തും, വഴി വെള്ളിയിലുണ്ട് !