ഈ അക്ഷരങ്ങളിലാണോ പേര് തുടങ്ങുന്നേ? ഇവന്‍മാര്‍ കൊടുംഭീകരന്മാരാണ്!!
വളരെ സന്തോഷത്തോടെ ജീവിക്കുന്നവരായിരിക്കും ഇക്കൂട്ടർ.
പേരിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിച്ചേക്കല്ലേ. പേരില്‍ കാര്യമുണ്ട്. പേരില്‍ എന്ന് മാത്രോ പേരിലെ അക്ഷരങ്ങളാണ് കുഴപ്പക്കാർ. ചില അക്ഷരങ്ങള്‍ നമ്മുടെ രാശി തന്നെ ഇല്ലാതാക്കും എന്നാണ് ശാസ്ത്രം. കേട്ടിട്ടില്ലേ രാശിക്ക് വേണ്ടി പേര് മാറ്റുന്ന സംഭവങ്ങളൊക്കെ. ചില സിനിമാ നടിമാരും നടന്‍മാരുമൊക്കെ പേര് മാറ്റുന്നത് തന്നെ ഇത്തരം വിശ്വാസങ്ങളുടെ പുറത്താണ്. ചില അക്ഷരങ്ങള്‍ പേരില്‍ ഉണ്ടെങ്കില്‍ തീര്‍ന്നു. നല്ല കാര്യം സംഭവിക്കുക പോലും ഇല്ല. പക്ഷേ ചില അക്ഷരങ്ങള്‍ അങ്ങനെയല്ല കേട്ടോ. നന്‍മ മാത്രേ വരുത്തൂ. അറിയാം അക്ഷരങ്ങളും പ്രത്യേകതകളും.
A
വളരെ സന്തോഷത്തോടെ ജീവിക്കുന്നവരായിരിക്കും ഇക്കൂട്ടർ. നല്ല ചിരിയുള്ള ഇവര്‍ കാണാന്‍ സൗന്ദര്യമുള്ളവരും ആയിരിക്കും. പക്ഷേ ഇക്കൂട്ടരെ പിടികിട്ടുകയെന്നത് എളുപ്പമല്ല. എല്ലാവരേയും ഒരു കൈ അകലത്തില്‍ നിര്‍ത്തുന്ന ഇക്കൂട്ടര്‍ ഒരിക്കല്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും അവരെ കൈവിടില്ല. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ജീവിതത്തില്‍ അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഷ്ടപ്പെടുന്നവരായിരിക്കും. മാറ്റങ്ങളെ ഇവര്‍ പോസറ്റീവ് ആയി ഉള്‍ക്കൊള്ളും.
G
അപ്പോ കണ്ടവരെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവക്കാരായിക്കും ഇക്കൂട്ടര്‍. പഴയതിനെ മറന്ന് ഇവര്‍ പുതിയതിനെ എളുപ്പം സ്വീകരിക്കും. സ്വയം എന്തോ വലിയ സംഭവമാണെന്നാണ് ഇക്കൂട്ടരുടെ ധാരണ എങ്കിലും സൗഹൃദങ്ങളുടെ കാര്യത്തില്‍ ഇവര്‍ വിശാല ഹൃദയായിരിക്കും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോട് കൂടിയാവും ഇവരുടെ പെരുമാറ്റം. എഴുത്തും യാത്രകളും ഭക്ഷണവും ഒരുപോലെ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍.
M
ധാര്‍മ്മികതയുടെ പര്യായമായിരിക്കും ഇവര്‍. പൊതു ശാന്ത സ്വഭാവക്കാര്‍. പക്ഷേ ഒരിക്കല്‍ ഒരാളോട് ഏതെങ്കിലും രീതിയില്‍ അനിഷ്ടം തോന്നുകയാണെങ്കില്‍ പിന്നീട് ഒരിക്കലും അവരോട് ക്ഷമിക്കാന്‍ ഇവര്‍ തയ്യാറാകില്ല. മനപ്പൂര്‍വ്വം അല്ലേങ്കിലും ഇവര്‍ പ്രവൃത്തിയിലൂടെ മറ്റുള്ളവരെ വേദനിപ്പിക്കും. വാക്ചാതുര്യവും വായനാശീലവും ഇവര്‍ക്ക് അധികമായിരിക്കും.
R
എന്ത് സംഭവിച്ചാലും സ്വന്തം തെറ്റ് അംഗീകരിക്കാത്തവര്‍ ആയിരിക്കും ഇക്കൂട്ടര്‍. പൊതുവേ ബാഹ്യസൗന്ദര്യത്തെ കുറിച്ച് ഇവര്‍ കൂടുതല്‍ വാചാലരാവും. ആണ്‍കുട്ടികള്‍ പൊതുവേ വാചകമടിക്കുന്നവരായിരിക്കും. ഭക്ഷണം കൂടുതല്‍ ഇഷ്ടമുള്ലവരായിരിക്കും ഇവര്‍. പലപ്പോഴും സ്ത്രീ സൗഹൃദങ്ങള്‍ ഇവര്‍ക്ക് കൂടുതല്‍ ആയിരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ ഇവരുടെ വിവാഹം വൈകിയേ നടക്കുകയുള്ളൂ.
S
കലയോട് ഏറെ ആഭിമുഖ്യം കാണിക്കുന്ന ഇവര്‍ മറ്റുള്ളവരോട് സൗമ്യതയോടെയാണ് പെരുമാറുക. എപ്പോഴും കുടുംബത്തോടായിരിക്കും മുന്‍ഗണന ആരെയും അവഗണിക്കാന്‍ നിങ്ങള്‍ തയ്യാറാവില്ല. മറ്റുള്ളവരുടെ വേദനകളില്‍ നിങ്ങള്‍ പങ്കാളികളാവും. ജോലിയിലും വളരെ ഉത്തരവാദിത്ത ബോധം പുലര്‍ത്തുന്നവരായിക്കും ഇവര്‍.