ഈ രണ്ട് നക്ഷത്രക്കാർക്കും 2019ൽ ഫലം സാമ്പത്തിക നഷ്‌ടം!
ഈ രണ്ട് നക്ഷത്രക്കാർക്കും 2019ൽ ഫലം സാമ്പത്തിക നഷ്ടം!
Publish Date: Wed, 12 Dec 2018 (11:58 IST)
Updated Date: Wed, 12 Dec 2018 (12:26 IST)
2019 വരാൻ ദിവസങ്ങൾ മാത്രമേ ഉള്ളൂ. ശുഭ പ്രതീക്ഷകളോടെ പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് നാം ഓരോരുത്തരും. നാം ഏതു നക്ഷത്രത്തിലാണോ ജനിച്ചത്, ആ നക്ഷത്രങ്ങള്‍ക്കും ഓരോ വര്‍ഷവും പൊതു ഫലങ്ങളുണ്ട്. ഇത് ഗ്രഹ നിലയും മറ്റുമനുസരിച്ചു വ്യത്യാസപ്പെടാമെങ്കിലും പൊതുവേ നക്ഷത്രങ്ങള്‍ക്കു പറയുന്ന ഫലമുണ്ട്.
2019ൽ ആദ്യത്തെ രണ്ട് നക്ഷത്രങ്ങൾക്ക് സാമ്പത്തിക നഷ്‌ടം സംഭവിക്കുമെന്നാണ് പറയുന്നത്.
27 നക്ഷത്രങ്ങളില്‍ ആദ്യ നക്ഷത്രമായ അശ്വതിയ്ക്ക് 2019ൽ സാമ്പത്തികമായി കഷ്ടനഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷമാണ്. ഈ വർഷം അനാവശ്യ ചെലവുകളും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാം അശ്വതിക്കാര്‍ക്ക് ഫലമായി പറയുന്നുണ്ട്.
അതുപോലെ തന്നെ രണ്ടാമത്തെ നക്ഷത്രമായ ഭരണിയ്ക്കും 2019 സാമ്പത്തികമായി മെച്ചമുള്ള വര്‍ഷമല്ല. പുതിയ സംരംഭങ്ങളില്‍ സൂക്ഷിച്ചു വേണം, പണമിറക്കാന്‍. സാമ്പത്തിക നഷ്ടം ഫലമെന്നതു കൊണ്ടു തന്നെ ധന ഇടപാടുകള്‍ ഏറെ ശ്രദ്ധയോടെ വേണം, ഈ നക്ഷത്രക്കാര്‍ നടത്തുവാന്‍. അല്ലെങ്കില്‍ സാമ്പത്തികമായ തിരിച്ചടികളാകും ഫലം.