Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമര്‍ശനങ്ങളെ ഇവര്‍ ഉള്‍ക്കൊള്ളില്ല, എല്ലാം ഉള്ളില്‍ സൂക്ഷിച്ചുവയ്ക്കും!

വാര്‍ത്തകള്‍

വെബ്ദുനിയ ലേഖകൻ

, തിങ്കള്‍, 23 നവം‌ബര്‍ 2020 (17:00 IST)
നക്ഷത്രത്തങ്ങള്‍ക്ക് നമ്മുടെ ജീവിതത്തിലും വ്യക്തിത്വത്തിലുമെല്ലാം വലിയ പങ്കാണുള്ളത്. നമ്മുടെ നിത്യ ജീവിതത്തിലും സ്വഭാവത്തിലുമെല്ലം ഇത് പ്രകടമായി തന്നെ മനസിലാക്കാന്‍ സാധിക്കും. ഉത്തമമായ നക്ഷത്രങ്ങളിലൊന്നാണ് കാര്‍ത്തിക. ഇത്തരക്കാര്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കും. ഏറെ സംഭാഷണ പ്രിയരായിട്ടുള്ളവരാണ് കാര്‍ത്തിക നക്ഷത്രത്തില്‍ പിറന്ന ആളുകള്‍. ഓര്‍മ്മ ശക്തിയിലും ബുദ്ധിശക്തിയിലും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. 
 
കല രാഷ്ട്രീയം എന്നീ രംഗങ്ങളില്‍ ശ്രദ്ധനേടാന്‍ ഇവര്‍ക്ക കഴിയും. അതിനാല്‍ തന്നെ ആഡംബര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. തങ്ങളുടെ നേരെ വരുന്ന വിമര്‍ശനങ്ങളെ കാര്‍ത്തിക നക്ഷത്രക്കാര്‍ ഉള്‍കൊള്ളില്ല. ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ച് വയ്ക്കുകയും, പിന്നീട് പ്രതികരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരായിരിക്കും ഇവര്‍. പുളി രസമാണ് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കൂടുതലും ഉഷ്ടം എരിവിനോടും ഇവര്‍ക്ക് പ്രിയമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവർ വളരെ സെൻസിറ്റീവാണ്, പക്ഷേ ഏതൊരുകാര്യത്തെയും ധൈര്യത്തോടെ നേരിടും !