പൂയം നക്ഷത്രക്കാർ സൂക്ഷിക്കുക, വിവാഹ ജീവിതം അത്ര എളുപ്പമാകില്ല!

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (15:15 IST)
പൂയം നക്ഷത്രക്കാര്‍ക്ക്‌ ഈ വര്‍ഷം പൊതുവേ മെച്ചമാണ്‌. സെപ്‌തംബറില്‍ സാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ഒക്‌ടോബറില്‍ വിദ്യാഭ്യാസപരമായ നേട്ടം കൈവരിക്കും. നവംബറില്‍ ലോണുകള്‍ തുടങ്ങിയവ വഴി ധനാഗമനം ധാരാളമുണ്ടാകും. ഡിസംബറില്‍ കടങ്ങള്‍ വീട്ടും. 
 
പൂയം നക്ഷത്രത്തില്‍ ജനിച്ചവര്‍ മതനിഷ്ടയും ഗുരുഭക്തിയുമുള്ളവരാണ്‌. ദൈവീക കാര്യത്തില്‍ ശ്രദ്ധയും ഭക്തിയും ഉണ്ടാകും. ഇവര്‍ കൂടുംബ സ്‌നേഹികളുമാണ്‌. ക്ഷിപ്രകോപികളാണെങ്കിലും അതേപോലെ ശാന്തരാവുകയും ചെയ്യും. മിതവ്യയവും സൂക്ഷ്‌മതയും ആത്മവിശ്വാസവും മൂലം ഉന്നതങ്ങളില്‍ എത്തുന്നു. ഭക്ഷണ പ്രിയരുമാണ്.
 
സ്വന്തം കാര്യലാഭത്തിനു വേണ്ടി ആരെയും വശത്താക്കും നന്ദികെട്ടവരെന്നും ആത്മാര്‍ത്ഥതയില്ലാത്ത വരെന്നുമുള്ള അപവാദത്തിന്‌ ഇരയാകാറുണ്ട്‌ . 32 വയസ്സുവരെ ഇവരുടെ ജീവിതം ഉലഞ്ഞുകൊണ്ടിരിക്കും. സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും അകന്നു കഴിയാനാണ്‌ സാദ്ധ്യത. 
 
ഈ നക്ഷത്രത്തില്‍ പിറക്കുന്ന സ്ത്രീകളുടെ കാര്യത്തിലും മേല്‍പ്പറഞ്ഞകാര്യങ്ങള്‍ ബാധകമാണ്‌. ദാമ്പത്യജീവിതം പരാജയമായിരിക്കും.
 
പൊതുസ്വഭാവങ്ങള്‍ :
 
കര്‍ക്കിടകക്കൂറ്‌ ശനിദശയില്‍ ജനനം
ദശാകാലങ്ങള്‍ - ഒന്‍പതര വയസ്സുവരെ ശനിദശയും, 17 വര്‍ഷം ബുധനും, 7 വര്‍ഷം കേതുവും, 20 വര്‍ഷം ശുക്രനും, 6 വര്‍ഷം ആദിത്യനും..
അനിഷ്ടനക്ഷത്രങ്ങള്‍ - മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം 
രത്നങ്ങള്‍ - ഇന്ദ്രനീലം, വജ്രം
മൃഗം - ആട്‌
പക്ഷി - ചകോരം
വൃക്ഷം - അരയാല്‍
ദേവന്‍ - ബ്രഹസ്‌പദി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

സംഖ്യാശാസ്ത്രം പ്രകാരം ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

അടുത്ത ലേഖനം
Show comments