30 പല്ലുള്ളവർ ഇത്തരക്കാർ, ഇത് വല്ലതും നിങ്ങളറിയുന്നുണ്ടോ?

ബുധന്‍, 31 ജൂലൈ 2019 (15:24 IST)
ഒരാളുടെ പല്ല് നോക്കിയാൽ അയാളുടെ സ്വഭാവം കൃത്യമായി അറിയാൻ പറ്റുമെന്നാണ് ജ്യോതിഷം പറയുന്നത്. 32 പല്ലുകൾ ഉള്ളതു ഉത്തമവും 30 പല്ലുകൾ നല്ലതും 28 പല്ലുകൾ മോശവുമാണേന്നാണ് പറയുന്നത്. നേർരേഖയിൽ നിരന്ന പല്ലുകളുള്ളവർ സമ്പന്നരായിരിക്കും.
 
ഭാഗ്യശാലികളും ദയാലുക്കളുമായിരിക്കും 32 പല്ലുകളുമുള്ളവർ. പണത്തിന്റെ കുറവുകൊണ്ടു എപ്പോഴും സംഘർഷം അനുഭവിക്കുന്നവരായിരിക്കും 30 പല്ലുള്ളവർ. നേർരേഖയിൽ, കൂർത്ത പല്ലുള്ള സ്ത്രീകൾ ഭാഗ്യശാലികളായിരിക്കും. വളരെ ചെറിയ പല്ലുകളുടെ ഉടമകളായ സ്ത്രീകൾ അസന്തുഷ്ടരായിരിക്കും.
 
നീളമുള്ള പല്ലുകളുടെ ഉടമകൾ പുറമെ നിന്നു നോക്കിയാൽ സമ്പന്നരായിരിക്കുമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയായിരിക്കില്ല. കറുത്ത നിറമോ, നിരപ്പല്ലാത്ത പല്ലുകളോ ഉള്ളവർ, ജീവിതത്തിൽ നിരവധി പ്രശ്‍നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാനിടയുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഈ കൃഷ്ണരൂപം പൂജാമുറികളിൽ വക്കരുത്