Publish Date: Tue, 30 Jul 2019 (17:48 IST)
Updated Date: Tue, 30 Jul 2019 (17:50 IST)
എരിവുള്ള ഭക്ഷണം ഇഷ്‌ടപ്പെടുന്നവര്‍ വളരെ ചുരുക്കമാണ്. ഇഷ്‌ടപ്പെടുന്നവരാകട്ടെ യാതൊരു മടിയും കൂടാതെ ഇത്തരം ആഹാരങ്ങള്‍ വലിച്ചു വാരി കഴിക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്.
എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചവരിൽ ഓര്‍മക്കുറവ്, കാര്യഗ്രഹണശേഷിക്കുറവ് എന്നിവ ഉണ്ടാകുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നത്.
കുട്ടികള്‍ എരിവുള്ള ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ ഭാവിയില്‍ മറ്റു രോഗങ്ങളും പിടിക്കപ്പെടും. നിരന്തരമായി ഇങ്ങനെ അധിക എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമാകും. എരിവ് ഭക്ഷണത്തിന്റെ ദഹനത്തെ തടസപ്പെടുത്തും. ഇതോടെ ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരും.
ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് എരിവുള്ള ഭക്ഷണങ്ങള്‍. എരിവുള്ള ഭക്ഷണങ്ങള്‍ കടന്നു പോകുമ്പോള്‍ അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍ എന്നിവയ്‌ക്ക് പലവിധ പ്രശ്‌നങ്ങളുണ്ടാകും. അള്‍സറിനും വയറിലെ പുകച്ചിലിനും ഇത് ഒരു കാരണമാകും.