നിങ്ങളുടേത് ഉത്രട്ടാതി നക്ഷത്രമാണോ? എങ്കിൽ കുടുംബജീവിതം സുഖപ്രദമാകും

ശനി, 1 സെപ്‌റ്റംബര്‍ 2018 (14:56 IST)
നക്ഷത്രങ്ങളിൽ 26ആമത്തെ നക്ഷത്രമാണ് ഉത്രട്ടാതി. ഉത്രട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ  നല്ലവണ്ണം സംസാരിക്കുന്നവായും സുഖവും നല്ല സന്താനങ്ങളും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ധർമ്മിഷ്ഠനായും നല്ല വിനയമുള്ളവനായും പിശുക്കുള്ളവനായും കണക്കാക്കുന്നു.
 
ഇവര്‍ ഈശ്വരവിശ്വാസികളും ആത്മീയവാദികളും മധുരമായും മൃദുവായും സംസാരിക്കുന്നവരുമായിരിക്കും. ആകര്‍ഷകത്വം, നിഷ്കളങ്കപ്രകൃതം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കു കഴിവുണ്ട്‌. 
 
ആത്മനിയന്ത്രണശക്തിയുള്ള ഇവരുടെ മനസ്സിലിരുപ്പ്‌ മറ്റുള്ളവര്‍ക്ക്‌ പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയില്ല. ക്ലേശിക്കുന്നവരെ സഹായിക്കുന്ന മനസ്സും ഇവര്‍ക്കുണ്ട്‌. ശാസ്ത്രജ്ഞാനം, ധര്‍മിഷ്ഠത, സത്യസന്ധത, ദയാദാക്ഷിണ്യങ്ങള്‍ എന്നിവ ഇവരുടെ ഗുണങ്ങളാണ്‌.
 
സ്വയം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെക്കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുവാനാണ്‌ ഇവര്‍ ശ്രമിക്കാറ്‌. ഇവര്‍ വലിയ ധൈര്യശാലികളാണെന്നും പറയുവാന്‍ കഴിയുകയില്ല. അലപ്മായ ആലസ്യവും ഇവര്‍ക്കുണ്ടായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ കുടുംബജീവിതം സുഖപ്രദമായിരിക്കും. നല്ല പെരുമാറ്റവും സ്വഭാവവും ഇവരുടെ ഗുണങ്ങളാണ്‌.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അഷ്ടമിരോഹിണി ദിനത്തിൽ ജനിച്ചാൽ ഫലമെന്ത് ?