അഷ്ടമിരോഹിണി ദിനത്തിൽ ജനിച്ചാൽ ഫലമെന്ത് ?

ശനി, 1 സെപ്‌റ്റംബര്‍ 2018 (12:35 IST)
അഷ്ടമിരോഹിണി നാളിൽ കുട്ടികൾ ജനിക്കുന്നത് ഐശ്വര്യ പൂർണമാണെന്നും ഈ കുട്ടികൾ ജീവിതത്തിൽ വലിയ വിജയം കൈവരിക്കും എന്നതരത്തിലുമെല്ലാം നിങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ടാകും. അഷ്ടമിരോഹിണിയിൽ ജനിക്കുന്ന കുട്ടികൾക്ക് കൃഷ്ണനു സമാനമായ സ്വഭാവ ഗുണങ്ങൾ ഉള്ളവരായിരിക്കും എന്ന് പറയുന്നവരുമുണ്ട്.
 
ഇത്തരം പ്രചരണങ്ങൾ സത്യമാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഇങ്ങനെയുള്ള പ്രചരണങ്ങളിൽ കാര്യമില്ല എന്നതാണ് വസ്തവം. അഷ്ടമി രോഹിണിയിൽ ജനിക്കുന്ന കുട്ടികൾ കൃഷ്ണന്റെ സ്വഭാവ ഗുണമുള്ളവരായിരിക്കും എന്ന പ്രചരണം അപ്പാടെ തള്ളിക്കളയണം. അവതാരങ്ങൾ ജനിച്ച നാളിൽ ജനിക്കുന്ന കുട്ടികൾക്ക് അതേ ഗുണങ്ങൾ ഉണ്ടാകും എന്നത് ശരിയല്ല. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മംഗല്യസിദ്ധിക്ക് വെള്ളിയാഴ്‌ച വ്രതമെടുക്കാം!