ഒരു വീടുവക്കുക എന്നത് ഒരു കുടുംബത്തിന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. സ്വന്തം വീട്ടിൽ ഒരുനാൾ കിടന്നുറങ്ങണം എന്ന് പലരും മോഹം പങ്കുവക്കുന്നത് നമ്മൾ കേട്ടിരിക്കും നമ്മളിൽ പലരും അതാഗ്രഹികുകയും ചെയ്തിരിക്കും. ഇത്തരത്തിൽ ഒരു സ്വപ്ന വീട് പണിയുന്നതിഒന്റെ ആദ്യ പടിയാണ് സ്ഥലം കണ്ടെത്തുക എന്നത്.
വെറും സ്ഥലമല്ല. വാസയോഗ്യമായ സ്ഥലം. ഇത് വാസ്തു പ്രകാരം തന്നെ കണ്ടെത്തണം. എല്ലാ ഇടവും വാസയോഗ്യമല്ല. വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ വീടു പണിയുന്നത് ദോഷങ്ങൾ വിളിച്ചു വരുത്തലാകും. വാസയോഗ്യമായ സ്ഥലം കണ്ടെത്തുന്നതിന് വാസ്തു ശാസ്ത്രത്തിൽ ചില ലക്ഷണങ്ങൾ പറയുന്നുണ്ട്.
പശുക്കളും മനുഷ്യരും സ്വസ്ഥമായി വസിക്കുന്നതും പുഷ്പങ്ങള്‍, പാലുള്ള വൃക്ഷങ്ങള്‍ എന്നിവ കാണപ്പെടുന്ന സമതലമായതും മന്ദമായ ശബ്ദമുള്ളതും ജലം പ്രദക്ഷിണമായി ഒഴുകുന്നതും വിത്തുകള്‍ വേഗം കളിര്‍ക്കുന്നതും ജലലഭ്യതയുള്ളതും സമശീതോഷ്ണവുമായ ഭൂമി വാസയോഗ്യമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.