Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനായക ചതുർത്ഥിയിൽ ഗണപതിയെ പ്രീതിപ്പെടുത്താൻ ഈ മന്ത്രം ജപിക്കൂ

വിനായക ചതുർത്ഥിയിൽ ഗണപതിയെ പ്രീതിപ്പെടുത്താൻ ഈ മന്ത്രം ജപിക്കൂ

വിനായക ചതുർത്ഥിയിൽ ഗണപതിയെ പ്രീതിപ്പെടുത്താൻ ഈ മന്ത്രം ജപിക്കൂ
, ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (17:12 IST)
നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണ് ഗണപതിയെന്നാണ് വിശ്വാസം. അറിവിന്റേയും ശാസ്‌ത്രത്തിന്റേയും ദേവനായ ഗണപതിയുടെ ദിവസമായ വിനായക ചതുർത്ഥിക്ക് ഗണപതിയെ പ്രീതിപ്പെടുത്തിയാൽ ആഗ്രഹിക്കുന്നതൊക്കെ നടക്കുമെന്നാണ് വിശ്വാസം.
 
ഗണേശപ്രീതിക്കായി അനേകം മന്ത്രങ്ങൾ ഉണ്ടെങ്കിലും വിനായകചതുർഥി ദിനത്തിൽ ഏറ്റവും പ്രധാനം 'ഗണേശ ദ്വാദശ മന്ത്രം' ജപിക്കുന്നതാണ്. പന്ത്രണ്ട് മന്ത്രങ്ങൾ ചേർന്നതാണിത് . ഈ മന്ത്രം ചതുർഥി ദിനത്തിൽ ജപിച്ചാൽ ഇഷ്ടകാര്യലബ്ധി,  വിഘ്നനിവാരണം, പാപമോചനം എന്നിവയാണ് ഫലം.
 
108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്‌. സർവാഭീഷ്ട സിദ്ധിക്കായും കേതുർദോഷ ശാന്തിക്കായും നിത്യവും ജപിക്കുന്നത് അത്യുത്തമം. ആഗ്രഹങ്ങളെല്ലാം മനസ്സിൽ വെച്ചുകൊണ്ട് ഈ മന്ത്രം ജപിക്കുന്നതാണ് അത്യുത്തമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്മാനങ്ങൾക്കും ചിലതൊക്കെ പറയാനുണ്ട്