ജനന സമയം മാത്രം അറിഞ്ഞാല്‍ മതി.. നിങ്ങളുടെ വിജയവും പരാജയവും നേരത്തെ അറിയാം !

ചൊവ്വ, 23 ജനുവരി 2018 (17:01 IST)
ജനിച്ച സമയം ഏതൊരാളുടേയും ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്താറുണ്ട്. ഇതില്‍ സത്യമുണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത്. അതേസമയം ജനിച്ച സമയത്തിനു മാത്രമല്ല, ജനിച്ച ദിവസത്തിനുമുണ്ട് അതുപോലെ പ്രാധാന്യമെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു. നിങ്ങള്‍ക്ക് ജനിച്ച സമയം അറിയാമെങ്കിൽ അതിലൂടെ നിങ്ങളുടെ ഭാവിയും അറിയാമെന്നാണ് ജ്യോതിഷം പറയുന്നത്.
 
പുലർച്ചെ 12 മണി മുതൽ 2 മണിവരെ ജനിച്ചവർ ബൗദ്ധികമായി ഏറെ ഉയർന്ന തലത്തിലുള്ളവരായിരിക്കും. മീഡിയ പോലുള്ള രംഗങ്ങളില്‍ ഇവർ ശോഭിക്കും. മാത്രമല്ല, ഇവര്‍ സാഹസികത ഇഷ്ടപ്പെടുന്നവരുമായിരിക്കും. പുലർച്ചെ 2 മണി മുതൽ 4 മണിവരെ കുടുംബത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ ഭാഗ്യമുള്ളവരായിരിക്കുമെന്നാണ് പറയുന്നത്. ഏറെ ഭക്ഷണ പ്രിയരായ ഇവര്‍ ഫുഡ് ഇൻഡസ്ട്രി പോലുള്ള ബിസിനസുകളില്‍ ശോഭിക്കും.
 
രാവിലെ 4 മണി മുതൽ 6 മണി വരെ ജനിച്ചവര്‍ക്ക് സൂര്യ സ്വാധീനം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് പിടിപെടുകയുമില്ല. ഇത്തരക്കാർ കഠിനാധ്വാനികളായിരിക്കുമെങ്കിലും അവര്‍ പ്രതീക്ഷിച്ച ഫലം പതുക്കെ മാത്രമേ ലഭിക്കുകയുള്ളൂ. രാവിലെ 6 മണിമുതൽ 8 മണി വരെ ജനിച്ചവർക്കാകട്ടെ മനസിൽ പോലും വിചാരിക്കാത്ത സന്ദർഭങ്ങളിലായിരിക്കും വിചിത്രമായ പല അനുഭവങ്ങളും നേരിടേണ്ടി വരുക.
 
രാവിലെ 8 മണിമുതൽ 10 മണിവരെ ജനിച്ചവര്‍ക്ക് പണത്തോട് വലിയ ആര്‍ത്തിയായിരിക്കും. ഇത്തരക്കാരുടെ ജീവിതത്തിൽ പണമായിരിക്കും പ്രധാന പങ്കാളിത്തം വഹിക്കുക. വിചാരിച്ച പോലെ കാര്യങ്ങൾ വന്നു ചേര്‍ന്നില്ലെങ്കില്‍ വലിയ മാനസിക പിരിമുറുക്കവും അസ്വസ്ഥതകളും ഇവര്‍ പ്രകടിപ്പിക്കും. അതേസമയം രാവിലെ 10 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് ജനനമെങ്കില്‍ അവര്‍ക്ക് ജീവിതത്തിൽ ഏറെ വിജയം വരിക്കാൻ സാധിക്കും.
 
എന്നാല്‍ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെയുള്ള സമയത്ത് ജനിച്ചവര്‍ ധാരാളം യാത്ര ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിക്കും. മതപരമായ കാര്യങ്ങളിലും ഇവര്‍ക്ക് വിശ്വാസമുണ്ടായിരിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെ ജനിച്ചവർ കൊമേഴ്സ് മേഖലയായ അക്കൗണ്ടിങ്, ബാങ്കിങ് എന്നീ മേഖലകളിൽ ശോഭിക്കുമെങ്കിലും ഇവരുടെ ജീവിതത്തെ സെക്സും അപകടവുമെല്ലാം കാര്യമായി ബാധിച്ചേയ്ക്കും.  
 
വൈകുന്നേരം 4 മണി മുതൽ 6 മണി വരെയുള്ള സമയത്താണ് ജനനമെങ്കില്‍ അവര്‍ക്ക് ജീവിതത്തിൽ ധാരാളം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. അതുപോലെ വിവാഹ ജീവിത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നവരുമായിരിക്കും ഇക്കൂട്ടര്‍‍. എന്നാല്‍ വൈകുന്നേരം 6 മണി മതൽ 8 മണി വരെയുള്ള സമയത്ത് ജനിച്ചവരാകട്ടെ മറ്റുള്ളവരെ കൂടി ആശ്രയിച്ചായിരിക്കും അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുക.
 
രാത്രി 8 മണി മുതൽ 10 മണി വരെയുള്ള സമത്ത് ജനിച്ചവര്‍ക്ക് സർഗശേഷി കൂടുതലായിരിക്കും. അതുപോലെ ഇഷ്ടപ്പെട്ട ജോലി തന്നെ ചെയ്യാൻ അവർക്ക് സാധിക്കുകയും വിജയവും പ്രശസ്തിയും വന്നു ചേരുകയും ചെയ്യും. എന്നാല്‍ രാത്രി 10 മണി മുതൽ 12 മണി വരെയുള്ള സമയത്ത് ജനിച്ച ആളുകള്‍ക്ക് വസ്തുവകകളും പണവുമൊന്നും വലിയ വിഷയമായി വരില്ല. റിയൽ എസ്റ്റേറ്റുപോലുള്ള ജോലികളിൽ വിജയം കൈവരിക്കാൻ ഇവര്‍ക്ക് സാധിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

LOADING