Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിലവിളക്കിന് പുറംതിരിഞ്ഞിരുന്ന് പഠിക്കരുതെന്നാണ് ശാസ്ത്രം പറയുന്നത്... എന്തുകൊണ്ട് ?

നിലവിളക്കിന് പുറംതിരിഞ്ഞ് ഇരുന്ന് പഠിക്കരുത്

നിലവിളക്കിന് പുറംതിരിഞ്ഞിരുന്ന് പഠിക്കരുതെന്നാണ് ശാസ്ത്രം പറയുന്നത്... എന്തുകൊണ്ട് ?
, ബുധന്‍, 2 ഓഗസ്റ്റ് 2017 (15:11 IST)
ജ്യോതിഷതത്വമനുസരിച്ച് ഗൃഹത്തിന്റെ ഐശ്വര്യത്തില്‍ നിലവിളക്കിന് വളരെയേറെ പ്രാധാന്യമുണ്ട്. വിളക്കിന്റെ താഴ്ഭാഗം ശരീരത്തിന്റെ മൂലാധാരത്തെയും മുകള്‍ഭാഗം ശിരസ്സിനെയും തണ്ട സുഷുമ്നയെയുമാണ് പ്രതിനിധീകരിക്കുന്നത്. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ ഉത്തേജിപ്പിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. അതുകൊണ്ടാണ് പ്രാര്‍ഥിക്കുന്ന സമയത്ത് മുന്നിലായി നിലവിളക്ക് കൊളുത്തി വയ്ക്കുന്നത്. 
 
വിശ്വാസം നിലവിളക്കിന് നല്‍കുന്ന പ്രാധാന്യവും വളരെ ശ്രദ്ധേയമാണ്. നിലവിളക്ക് വെറും തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുതെന്നാണ് പ്രമാണം. നിലവിളക്ക്, മണി, ശംഖ്, ഗ്രന്ഥം എന്നിവയുടെ ഭാരം അഥവാ ഭക്തന് നല്‍കുന്ന ആത്മവിശ്വാസം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലെന്നാണ് ശാസ്ത്രം. അതുകൊണ്ട് ഇലയോ, തട്ടോ, പൂജിച്ച പൂക്കളോ ഇട്ട് അതിലായിരിക്കണം നിലവിളക്ക് വെക്കേണ്ടത്.
 
വിളക്കുകളില്‍ നെയ് വിളക്കിനാണ്‌ ഏറ്റവും മഹത്വമുള്ളത്‌. പഞ്ചമുഖത്തോടെയുള്ള നെയ്‌വിളക്കിനു മുന്നിലിരുന്ന് അഭീഷ്ടസിദ്ധിക്കായുള്ള ജപം, പൂജ എന്നിവ നടത്തിയാല്‍ ക്ഷിപ്രഫലം കൈവരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. മറ്റ്‌ എണ്ണകള്‍ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ നെയ്‌ വിളക്ക്‌ കൊളുത്തരുതെന്നും ഒരു കൈവിളക്കില്‍ നെയ്‌ നിറച്ച് അതിന്റെ ജ്വാലയില്‍ നിന്ന് കൊളുത്തണമെന്നുമാണ് പറയപ്പെടുന്നത്. 
 
നിലവിളക്കിന്റെ അടുത്തിരുന്നുള്ള പുസ്തക പഠനം കഴിവതും ഒഴിവാക്കണമെന്നും ആചാര്യന്മാര്‍ പറയുന്നു. നിലവിളക്കിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥന മാത്രം ചെയ്യുന്നതാണ് അഭികാമ്യമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. സ്ഥല സൗകര്യം കുറവുള്ള ഭാഗമാണെങ്കില്‍ വിളക്കിന് അഭിമുഖമായി അതിന്റെ സ്ഥാനത്തേക്കാള്‍ അല്പം താഴ്ന്ന സ്ഥലത്ത് ഇരുന്നു വായിക്കാവുന്നതാണ്. അതേസമയം, വിളക്കിനു പുറം തിരിഞ്ഞിരുന്ന് പഠിക്കുകയുമരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൃഹത്തില്‍ സ്ഥാനം തെറ്റിയ വാതിലുകളുണ്ടോ ? ഉറപ്പിച്ചോളൂ... സമ്പത്ത് ക്ഷയിക്കും !