Select Your Language

Notifications

webdunia
webdunia
webdunia
webdunia

സബലേങ്കയുടെ വിംബിൾഡൻ സ്വപ്നം വീണ്ടും പൊലിഞ്ഞു, ചരിത്രം കുറിച്ച് അമാൻഡ അനിസിമോവ ഫൈനലിൽ

Amanda Anisimova

അഭിറാം മനോഹർ

, വെള്ളി, 11 ജൂലൈ 2025 (15:57 IST)
Amanda Anisimova
വിംബിള്‍ഡന്‍ കിരീടം നേടാനുള്ള ലോക ഒന്നാം നമ്പര്‍ വനിതാ താരമായ ബെലറൂസിന്റെ അരിന സബലേങ്കയുടെ ശ്രമം ഇത്തവണയും പാഴായി. 23കാരിയായ പതിമൂന്നാം സീഡായ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയാണ് സബലേങ്കയെ അട്ടിമറിച്ച് കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിലേക്കെത്തിയത്. പോളണ്ടിന്റെ ഇഗ സ്യതകാണ് ഫൈനലില്‍ അമാന്‍ഡയുടെ എതിരാളി.ഇഗയുടെയും ആദ്യ വിംബിള്‍ഡന്‍ ഫൈനലാണിത്.
 
 വനിതാ സിംഗിള്‍സ് വിംബിള്‍ഡനില്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ അനിസിമോവ സ്വന്തമാക്കി. 2004ല്‍ ഇതിഹാസതാരം സെറീന വില്യംസ് സ്ഥാപിച്ച റെക്കോര്‍ഡാണ് താരം മറികടന്നത്. 6-4,4-6,6-4 എന്ന സ്‌കോറിനാണ് അനിസിമോവ സബലേങ്കയെ പരാജയപ്പെടുത്തിയത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തിയതാണ് അനിസിമോവയുടെ ഗ്രാന്‍ഡ് സ്ലാമിലെ ഇതുവരെയുള്ളതില്‍ മികച്ച പ്രകടനം. 3 ഗ്രാന്‍ഡ് സ്ലാം വിജയങ്ങളുള്ള സബലേങ്ക ഇത് മൂന്നാം വട്ടമാണ് സെമിഫൈനലില്‍ പരാജയപ്പെടുന്നത്. നേരത്തെ 2021, 2023 വര്‍ഷങ്ങളിലും സെമിയില്‍ താരം പരാജയപ്പെട്ടിരുന്നു. ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ താരം പരാജയപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോർഡുകൾ തകർക്കാനുള്ളതാണ്, ഇനി അവസരം ലഭിച്ചാൽ അതിനായി ശ്രമിക്കണം, മുൾഡറെ ഉപദേശിച്ച് ലാറ