ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് യു എസ് താരം കൊകൊ ഗാഫ്. ബെലാറൂസിന്റെ ലോക ഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയേയാണ് ഫൈനല്‍ മത്സരത്തില്‍ താരം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം ശക്തമായി തിരിച്ചുവന്ന ശേഷമാണ് കൊകൊഗാഫിന്റെ വിജയം. താരത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്.
ആദ്യ സെറ്റ് ട്രൈബ്രേക്കറില്‍ 7-6(7-5) എന്ന സ്‌കോറിന് ആര്യാന സെബലേങ്ക നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ 6-2ന് ശക്തമായി തിരിച്ചുവന്ന കൊകൊഗാഫ് മൂന്നാം സെറ്റ് 6-4ന് സ്വന്തമാക്കി.കൊകൊഗാഫിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും രണ്ടാമത്തെ ഗ്രാന്‍സ്ലാം നേട്ടവുമാണിത്. 22 കാരിയായ താരം 2023ല്‍ യു എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.