Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒളിമ്പിക്സ് പോൾവാൾട്ടിൽ സ്വകാര്യഭാഗം ബാറിൽ ഇടിച്ച് പുറത്ത്, പോൾവാൾട് താരത്തിന് പോൺ വെബ്സൈറ്റിൽ നിന്നും വമ്പൻ ഓഫർ

Anthony Ammirati

അഭിറാം മനോഹർ

, വ്യാഴം, 8 ഓഗസ്റ്റ് 2024 (10:20 IST)
Anthony Ammirati
സ്വന്തം നാട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ പോള്‍ വാള്‍ട്ടിന്റെ ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിക്കാനുള്ള ശ്രമത്തിനിടെ ആന്തണി ചതിച്ചത് തന്റെ സ്വകാര്യ ഭാഗമായിരുന്നു. 5.70 മീറ്റര്‍ ഉയരമായിരുന്നു ഫൈനലിലേക്ക് പ്രവേശിക്കാനുള്ള മാനദണ്ഡം. ഇതിനായി അമിറാത്തി നടത്തിയ 3 ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തില്‍ ക്രോസ് ബാറിന് മുകളിലെത്താന്‍ സാധിച്ചെങ്കിലും സ്വന്തം സ്വകാര്യഭാഗം ക്രോസ് ബാറില്‍ ഇടിച്ചതോടെ ക്രോസ് ബാര്‍ താഴേക്ക് വീഴുകയായിരുന്നു. പിന്നീടുള്ള അവസരവും നഷ്ടമായതോടെ താരം യോഗ്യത നേടാതെ പുറത്താവുകയായിരുന്നു.
 
അതേസമയം താരത്തിന്റെ രണ്ടാം ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകമെങ്ങും വൈറലാവുകയും ചെയ്തു. ഇതോടെ പോണാഗ്രാഫിക് വെബ്‌സൈറ്റായ കംസോഡയില്‍ നിന്നും താരത്തിന് വമ്പന്‍ ഓഗര്‍ ലഭിച്ചിരിക്കുകയാണ്. 60 മിനിറ്റ് വെബ് ക്യാം ഷോയില്‍ പ്രത്യക്ഷപ്പെടുന്നതിന് 2,50,000 ഡോളറാണ് വെബ്‌സൈറ്റ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. പോള്‍വാള്‍ട്ടിലെ യോഗ്യതാശ്രമത്തിന്റെ വീഡിയോ വൈറലായതോടെ ഇന്‍സ്റ്റഗ്രാമില്‍ താരത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും വലിയ കുതിപ്പാണ് ഉണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ഗുസ്തിതാരം അന്തിം പംഘലിൻ്റെ അക്രഡിഷൻ കാർഡുപയോഗിച്ച് സഹോദരി ഒളിമ്പിക് വില്ലേജിൽ, ലോകരാജ്യങ്ങൾക്ക് മുന്നിൽ നാണംകെട്ട് ഇന്ത്യ