Select Your Language

Notifications

webdunia
webdunia
webdunia
webdunia

41 വർഷത്തെ കാത്തിരിപ്പിന് അറുതി, ആഷ്‌ലി ബാർട്ടി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ: മുന്നിലുള്ളത് അപൂർവ നേട്ടം

41 വർഷത്തെ കാത്തിരിപ്പിന് അറുതി, ആഷ്‌ലി ബാർട്ടി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ: മുന്നിലുള്ളത് അപൂർവ നേട്ടം
, വെള്ളി, 28 ജനുവരി 2022 (20:40 IST)
ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ കടന്നു. സെമിയിൽ യുഎസ് താരം മാഡിസൻ കീസിനെ അനായാസം പരാജയപ്പെടുത്തിയാണ് ബാർട്ടിയുടെ ഫൈനൽ പ്രവേശനം. ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസാണ് ബാർട്ടിയുടെ എതിരാളി.
 
41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസീസ് താരം ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ എത്തുന്നത് എന്ന പ്രത്യേകത‌യും ബാർട്ടിയുടെ ഫൈനൽ പ്രവേശത്തിനുണ്ട്. 1980ൽ വെൻഡി ടൺബുള്ളാണ് ബാർട്ടിക്ക് മുൻപ് അവസാനമായി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച താരം.
 
ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടാനായാൽ 1978ൽ കിരീടം നേടിയ ക്രിസ്റ്റീൻ ഒ നെയ്‌ലിന് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഓസീസ് വനിതാ താരമെന്ന നേട്ടം ബാർട്ടിക്ക് സ്വന്തമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ2022: ഇംഗ്ലണ്ട് താരങ്ങളുള്ള ടീമുകൾക്ക് എട്ടിന്റെ പണി