Webdunia - Bharat's app for daily news and videos

Install App

ഇത് ചരിത്രം; ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ സിന്ധുവിന് വെള്ളി

ഇത് ചരിത്രം; ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ സിന്ധുവിന് വെള്ളി

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (13:12 IST)
ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ നടന്ന ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് വെങ്കലം. ചരിത്രം കുറിച്ച് ഫൈനലിലെത്തിയ സിന്ധു പൊരുതിയത് ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങിനോടായിരുന്നു. സ്‌കോര്‍ 21-13, 21-16. നേരത്തെ ഇന്ത്യയുടെ മറ്റൊരു താരം സൈന നെഹ്‌വാള്‍ വെങ്കലം നേടിയിരുന്നു.
 
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന് തോൽവി. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ ഒരിക്കല്‍ പോലും സിന്ധുവിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യ ഗെയിമിൽ 21-13 എന്ന സ്‌കോറും രണ്ടാം ഗെയിംസില്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 11-8 ആയിരുന്നു. ശേഷം തുടർച്ചയായ പോയിന്റുകൾ നേടി തായ് സ്വർണം ഉറപ്പിക്കുകയായിരുന്നു.
 
ഈ വർഷം ഒരു പ്രധാന ടൂർണമെന്റിൽ സിന്ധു നേരിടുന്ന അഞ്ചാമത്തെ തോൽവിയാണിത്. ഇന്ത്യ ഓപ്പൺ‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, തായ്‌ലന്‍ഡ് ഓപ്പൺ‍, ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളിലെ ഫൈനലുകളിലായിരുന്നു സിന്ധു തോൽവിയിലേക്കെത്തിയത്. ഈ ഫൈനലോടെ ജക്കാർത്തയിൽ എട്ടു സ്വർണവും 16 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡൽനേട്ടം 44 ആയി ഉയർന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments