ഏഷ്യൻ ഗെയിംസ്; സ്വർണ പ്രതീക്ഷയുമായി പി വി സിന്ധു ഇന്നിറങ്ങും

ഏഷ്യൻ ഗെയിംസ്; സ്വർണ പ്രതീക്ഷയുമായി പി വി സിന്ധു ഇന്നിറങ്ങും

ചൊവ്വ, 28 ഓഗസ്റ്റ് 2018 (11:56 IST)
ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ ഇന്ത്യയുടെ നേട്ടം ഏതിലൊക്കെ ആയിരിക്കുമെന്നറിയാണ് ഇനി കാത്തിരിക്കേണ്ടത്. ബാഡ്മിന്റൻ താരം പി വി സിന്ധു ഉൾപ്പെടെയുള്ള ഇന്ത്യൻ താരക്കൂട്ടം ഇന്ന് ഫൈനലിനിറങ്ങും.
 
കൂടാതെ, അമ്പെയ്ത്ത് പുരുഷ, വനിതാ കോംപൗണ്ട് ഇനങ്ങളിൽ ഇന്ത്യൻ ടീമുകൾ ഇന്ന് ഫൈനലിനിറങ്ങും. 
ബാഡ്മിന്റൻ സിന്ധുവിന്റെ എതിരാളിയയെത്തുന്നത് ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങാണ്. ഏറെ ആകാംക്ഷയോടെയാണ് കായിക പ്രേമികൾ ഈ ഫൈനൽ കാത്തിരിക്കുന്നത്.
 
അതേസമയം, വനിതാ വിഭാഗം 200 മീറ്ററിൽ ഇന്ത്യയുടെ ദ്യുതി ചന്ദും ഹിമാ ദാസും സെമിയിൽ കടന്നു. ഈ ഇനത്തിന്റെ ഫൈനൽ ഇന്ന് വൈകിട്ട് നടക്കും. പുരുഷ വിഭാഗം 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസനും ഇന്ന് ഫൈനലിലിറങ്ങും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പി വി സിന്ധു ചരിത്രം കുറിച്ചു, സ്വര്‍ണപ്രതീക്ഷയായി ഫൈനലില്‍