Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാരാ‌ലിംപിക്‌സ് സമാപനചടങ്ങിൽ അവനി ലേഖര ഇന്ത്യൻ പതാകയേന്തും

പാരാ‌ലിംപിക്‌സ് സമാപനചടങ്ങിൽ അവനി ലേഖര ഇന്ത്യൻ പതാകയേന്തും
, ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (12:21 IST)
ടോക്കിയോ പാരാലിംപിക്‌സിന്റെ സമാപനച്ചടങ്ങിൽ ഷൂട്ടിങ് താരം അവനി ലേഖര ഇന്ത്യൻ പതാകയേന്തും. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ് എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണവും 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലവും നേടാൻ പത്തൊമ്പതുകാരിയായ അവനിയ്‌ക്കായിരുന്നു.
 
ഇതാദ്യമായാണ് പാരാലിംപിക്സില്‍ ഒരു ഇന്ത്യന്‍ വനിതാതാരം രണ്ട് മെഡലുകള്‍ നേടുന്നത്. നാളെയാണ് സമാപനച്ചടങ്ങുകള്‍ നടക്കുക.അതേസമയം പാരാലിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടയാണ് ഇന്ത്യ നടത്തിയത്. നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 17 മെഡലുകളാണ് ഇന്ത്യനേടിയത്. മെഡൽ പട്ടികയിൽ നിലവിൽ 26മതാണ് ഇന്ത്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ അവസാന അവസരമാണ് ഇതെന്ന് എനിക്ക് അറിയാമായിരുന്നു: മനസ്സ് തുറന്ന് രോഹിത്