Webdunia - Bharat's app for daily news and videos

Install App

ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദ ഇയർ അവാർഡ് 2019 നോമിനികളെ പ്രഖ്യാപിച്ചു

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 3 ഫെബ്രുവരി 2020 (19:53 IST)
ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ
കാത്തിരിപ്പിന് അവസാനം, ബിബിസിയുടെ  രണ്ടായിരത്തിപ്പത്തൊമ്പതിലെ ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ (ബിബിസി ഐ.എസ്. ഡബ്ലിയു. ഒ. ടി. വൈ 2019) അവാർഡിനായുള്ള 5 വനിതാ കായിക താരങ്ങളടങ്ങുന്ന ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കായികരംഗത്തെ  വിഖ്യാതരായ മാധ്യമപ്രവർത്തകരും, കളിയെഴുത്തുകാരും, വിദഗ്ദ്ധരും ഉൾപ്പെടുന്ന ജൂറി ആണ് ഈ ലിസ്റ്റ് തയ്യാറാക്കിയത്. ബിബിസി സ്പോർട്സ്, ബിബിസി ലാങ്വേജസ് വെബ്സൈറ്റുകളിലൂടെ കളിപ്രേമികൾക്കു ഇന്ന് മുതൽ  അവരുടെ പ്രിയ കായികതാരത്തിനു വേണ്ടി വോട്ട് ചെയ്യാവുന്നതാണ്.
 
അഞ്ച്  നോമിനികൾ:
 
ദ്യുതീ ചന്ദ്
മാനസി ജോഷി
മേരി കോം
വിനേഷ് ഫോഗട്ട്
പി വി സിന്ധു
 
തദവസരത്തിൽ ബിബിസിയുടെ ഡയറക്ടർ ഓഫ് ന്യൂസ്, ഫ്രാൻസ് ഉൺസ്വർത്, പറഞ്ഞു: "ഇന്ത്യൻ വനിതാ കായികതാരങ്ങളുടെ വിജയവും, ആഗോള അംഗീകാരവും വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ബിബിസി ഐ.എസ്. ഡബ്ലിയു. ഒ. ടി. വൈ 2019 ഇന്ത്യയിലെ വനിതാ കായികതാരങ്ങൾക്കുള്ള അഭിമാനകരമായ ബഹുമതികളിൽ ഒന്നാകാൻ പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകത്തെമ്പാടുമുള്ള ആരാധകർ വോട്ടെടുപ്പിലൂടെ അവരെ സ്വാധീനിച്ച വനിതാ കായികതാരത്തെ തിരഞ്ഞെടുക്കും."
 
ബിബിസിയുടെ ഡയറക്ടർ ജനറൽ, ലോർഡ് ടോണി ഹാൾ, 2020 മാർച്ച് 8 ന് ഡൽഹിയിൽ വെച്ച് വിജയിയെ പ്രഖ്യാപിക്കും. അതോടൊപ്പം, ഒരു ഇതിഹാസ വനിതാ കായികതാരത്തിന് ലൈഫെടൈം അചീവ്മെൻറ് അവാർഡ് നൽകി ആദരിക്കും.
 
നോമിനേറ്റ് ചെയ്യപ്പെട്ട വനിതാ കായികതാരങ്ങൾ ഇങ്ങനെ പ്രതികരിച്ചു:

ദ്യുതീ ചന്ദ്: "എന്നെപറ്റി ബിബിസി നിർമ്മിച്ച ഡോക്യൂമെൻറ്റിയിലൂടെ കൂടുതൽ ആളുകൾ എന്നെയും എൻറെ സ്പോർട്സ് ഇനത്തേയും  അംഗീകരിക്കും. ബിബിസിയുടെ ഇന്ത്യയിലെ ആദ്യ സ്പോർട്സ് അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടതിൽ ഞാൻ അതീവസന്തുഷ്ടയാണ്."
 
മാനസി ജോഷി: " പാരാ - അത്ലറ്റിക് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് പകരം വനിതാകായികതാരങ്ങളുടെ പൊതുവിഭാഗത്തിലേക്ക് പരിഗണിച്ചതിൽ ആഹ്ളാദമുണ്ട്."
 
മേരി കോം: "എനിക്ക് ഈ അവാർഡ് ലഭിച്ചാലും ഇല്ലെങ്കിലും സാരമില്ല, എനിക്ക് വേദനിക്കില്ല. പക്ഷെ ഈ അവാർഡ് ഏറ്റവും അർഹയായ കായികതാരത്തിന് തന്നെ ലഭിക്കുമെന്ന്എനിക്ക് പറയാനാകും." 
 
വിനേഷ് ഫോഗട്ട്: "ഈ അടുത്ത കാലത്തായി ഇന്ത്യൻ വനിതാ കായികതാരങ്ങൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്, അതിനിടയിൽ എന്നെപ്പറ്റിയും സംസാരിക്കുന്നു എന്നുണ്ടെങ്കിൽ, അതെനിക്ക് വലിയ സംതൃപ്തി തരുന്ന നിമിഷമാണ്, ഞാൻ എന്തോ നല്ലതു ചെയ്യുന്നു എന്നാണ് അതിനർത്ഥം."
 
പി വി സിന്ധു: "ഇത് വളരെ വിലപ്പെട്ടതാണ്, ഞങ്ങൾ നോമിനേഷനിൽ ഉണ്ടെങ്കിൽ മറ്റ് എല്ലാ കായികതാരങ്ങൾക്കും ഇതൊരു പ്രചോദനമാകും. കാരണം, നോമിനേഷനിൽ ഉൾപ്പെടുക അത്ര എളുപ്പമല്ല."
 
വോട്ടിങ് ഇൻഫർമേഷൻ: BBC Sports, BBC Hindi, BBC Punjabi, BBC Marathi, BBC Tamil, BBC Telugu, BBC Gujarati എന്നീ വെബ്സൈറ്റുകളിൽ എല്ലാവർക്കും സൗജന്യമായി വോട്ട് രേഖപെടുത്താവുന്നതാണ്, അതോടൊപ്പം പാരാ-അത്ലറ്റിക്സ് ഉൾപ്പടെ എല്ലാ കായിക ഇനങ്ങളിലെയും ഉയർന്നു വരുന്ന സ്ത്രീ പ്രതിഭകളുടെ പ്രചോദനം നൽകുന്ന ജീവിത കഥകളും വായിച്ചറിയാം. 
 
2020 ഫെബ്രുവരി 17 ന് ഇന്ത്യൻ സമയം രാത്രി 11.30 (1800 ജി.എം .ടി .)  നു വോട്ടിങ് അവസാനിക്കും. 
 
ബിബിസി ഐ.എസ്. ഡബ്ലിയു. ഒ. ടി. വൈ 2019ൻറെ ഭാഗമായി, കായികരംഗത്തെ സ്ത്രീകളുടെ സ്ഥാനം, ലിംഗപദവി, സമൂഹത്തിലെ ഇടം എന്നിവയെക്കുറിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന മനോഭാവവും, കാഴ്ചപ്പാടുകളും മനസ്സിലാക്കുന്നതിനായി ഒരു സമഗ്രപഠനം നടത്തിവരുന്നു. ഈ ഗവേഷണത്തിലെ കണ്ടെത്തലുകൾ മാർച്ച് ആദ്യവാരം പ്രസിദ്ധീകരിക്കുന്നതാണ്. ഇന്ത്യൻ വനിതാ കായികതാരങ്ങളുടെ 1951 മുതൽ  2019 നവംബർ വരെയുള്ള പ്രകടനം വിശദമായി അപഗ്രഥിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഈ റിപ്പോർട്ട് 1951 ലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ മുതൽ  അന്താരാഷ്ട്ര കായികരംഗത്ത് പ്രകടമായ പല പ്രവണതകൾ ആഴത്തിൽ പരിശോധിക്കും.
 
ബിബിസി ന്യൂസ് കഴിഞ്ഞ വർഷം ഡിസംബർ 19ന് പ്രഖ്യാപിച്ച ബിബിസിസി ഐ.എസ്. ഡബ്ലിയു. ഒ. ടി. വൈ 2019  അവാർഡ് അസാധാരണ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ വനിതാ കായികതാരങ്ങളെ ആദരിക്കുന്നതിനോടൊപ്പം, അവരുടെ കഴിവിനെ ആഘോഷിക്കുകയും, ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് പ്രചോദനം നൽകുകയും ലക്ഷ്യമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments