അനുവാദം ചോദിക്കാതെ വീഡിയോ എടുക്കുന്നോ ? ബിബിസി ക്യാമറമാനെ ഇടിച്ചിട്ട് ആട്, വീഡിയോ !

ശനി, 7 സെപ്‌റ്റംബര്‍ 2019 (18:15 IST)
ആട് ഒരു ഭീകര ജീവിയല്ല. പക്ഷേ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്താൽ ആരും പ്രതികരിക്കും എന്നു മാത്രം. വീഡിയോ പകർത്തുന്നതിനിടെ ക്യമറമാന് നല്ല മുട്ടൻ ഇടികൊടുത്തിരിക്കുകയാണ് അഫ്രിക്കയിൽനിന്നുമുള്ള ക്യാമറൂൺ ഷീപ്പ്. എന്ന അപൂർവ ഇനത്തിൽപ്പെട്ട ആട്. മൃഗശാലയിൽനിന്നും വീഡിയോ പകർത്തുന്നതിനിടെയായിരുന്നു സംഭവം.
 
മൃഗശാലയിലെ ജീവനക്കാർ ഓരോ മൃഗങ്ങളെ കുറിച്ചും വിരണങ്ങൾ നൽകുകയും ക്യാമറമാൻ അവയുടെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഇതിനിടെയാണ് അപൂർവ ഇനത്തിൽപ്പെട്ട കാമറൂൺ ഷീപ്പിനെയും പരിചയപ്പെടുത്തിയത്. ഇതോടെ ക്യാമറമാൻ ആടിലേക്ക് ക്യാമറ തിരിച്ചു.
 
അട് ഒരൽപം കുസൃതിയാണ് എന്ന് പറഞ്ഞു തീരുന്നതിന് മുൻപ്. 'അനുവാദം ചോദിക്കാതെ വീഡിയോ എടുക്കുന്നോ' എന്ന ഭാവത്തിൽ ആട് ക്യാമറമാന്റെ മാർമ്മ സ്ഥാനത്ത് തന്നെ ഇടിച്ചു കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായ ആക്രമണമായതിനാൽ ക്യാമറമാന് നേരിയ പരിക്കുപറ്റി. സംഭവത്തിന്റെ വീഡിയോ ബിബിസി തന്നെ പുറത്തുവിട്ടിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രോഗിയുടെ മരുന്ന് മറിച്ചു വിറ്റ് പണം തട്ടി; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ അറസ്‌റ്റില്‍