സിന്ധു പ്രതികാരം തീര്‍ത്തു; കരോലിന മാരിന്‍ കരഞ്ഞു
കരോലിന മരിനെ അട്ടിമറിച്ച് പി വി സിന്ധു
റിയോ ഒളിംപിക്സിലേറ്റ തോല്‍വിക്ക് ഇന്ത്യയുടെ ബാഡ്‌മിന്റണ്‍ താരം പി വി സിന്ധുവിന്റെ മധുരപ്രതികാരം. റിയോയില്‍ സ്വര്‍ണമോഹം തകര്‍ത്തെറിഞ്ഞ സ്പാനിഷ് രണ്ടാം നമ്പര്‍ താരം കരോലിന മാരിനെതിരെ സിന്ധുവിന് അട്ടിമറിവിജയം.
ദുബൈയില്‍ നടക്കുന്ന വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍ ഗ്രൂപ് ‘ബി’ പോരാട്ടത്തിലാണ് സിന്ധു അട്ടിമറിവിജയം നേടിയത്. സ്കോര്‍ 21-17, 13-21.
റിയോ ഒളിം പിക്സ് ഫൈനലില്‍ ഏറ്റുമുട്ടിയതിനു ശേഷം ഇത് ആദ്യമായിട്ട് ആയിരുന്നു ഇരുവരും മുഖാമുഖമെത്തിയത്. ഒളിംപിക്സ് ഫൈനലിസ്റ്റുകളുടെ പോരാട്ടമെന്ന നിലയില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയ മത്സരത്തില്‍ സിന്ധുവാണ് ആദ്യ പോയിന്റ് പിടിച്ചത്. എന്നാല്‍, പിന്നില്‍ നിന്ന ശേഷം പതിവുപോലെ കരോലിന കളിയിലേക്ക് വരികയായിരുന്നു. പക്ഷേ, സിന്ധു ഇത്തവണ വിട്ടു കൊടുത്തില്ല.
ഗ്രൂപ്പില്‍ രണ്ട് ജയവുമായി സിന്ധു സെമിയിലെത്തി. കൊറിയക്കാരി സങ് ജി ഹ്യൂന്‍ ആണ് അടുത്ത എതിരാളി. അതേസമയം, മൂന്ന് കളിയും തോറ്റ കരോലിന സെമി കാണാതെ പുറത്തായി.