Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: ഫ്രഞ്ച് ഓപ്പൺ മത്സരങ്ങൾ മാറ്റി

കൊവിഡ് 19: ഫ്രഞ്ച് ഓപ്പൺ മത്സരങ്ങൾ മാറ്റി

അഭിറാം മനോഹർ

, ബുധന്‍, 18 മാര്‍ച്ച് 2020 (08:57 IST)
ഫ്രാൻസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ ബാധ ശക്തമായതിനെ തുടർന്ന് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മത്സരങ്ങൾ സെപ്‌റ്റംബറിലേക്ക് മാറ്റിവെച്ചു.മെയ് 24 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. കൊറൊണ വൈറസ് ബാധയെ തുടർന്ന് മാറ്റിവെക്കുന്ന ആദ്യത്തെ ഗ്രാൻഡ് സ്ലാം ടൂർണമെന്റാണിത്.സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ നാലുവരെയായിരിക്കും ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മത്സരങ്ങൾ നടക്കുക.
 
സെപ്റ്റംബറിലേക്ക് മാറ്റിയതോടെ ചരിത്രത്തിലാദ്യമായി സീസണിലെ അവസാന ഗ്രാന്‍സ്ലാം ടൂർണമെന്റായി ഫ്രഞ്ച് ഓപ്പൺ മാറും. എന്നാൽ ലേവര്‍ കപ്പ് മത്സരങ്ങൾ സെപ്റ്റംബര്‍ 25-27 തീയതികളില്‍ നടക്കാനിരിക്കുന്നതിനാൽ ഇത് ഫ്രഞ്ച് ഓപ്പണെ ബാധിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് നേരത്തെ എടിപി ടൂര്‍സ് മത്സരങ്ങള്‍ ആറാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.
 
ഫ്രാൻസിൽ ഇതുവരെയായി 6,600 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് കണക്കുകൾ. 148 പേരാണ് കൊവിഡ് ബാധിച്ച് ഫ്രാൻസിൽ മരണപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: ബിസിസിഐ ആസ്ഥാനം അടച്ചു, ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശം