മകളുടെ വേഷത്തിൽ ജയിൽ ചാടാൻ ശ്രമിച്ച് അധോലോക ഭീകരൻ, പരാജയപ്പെട്ടത് ഇങ്ങനെ, വീഡിയോ !

ചൊവ്വ, 6 ഓഗസ്റ്റ് 2019 (18:32 IST)
മുഖമൂടിയും വിഗ്ഗും ധരിച്ച് മകളുടെ വേഷഷത്തിൽ ജയിൽ ചാടാൻ ശ്രമിച്ച അധോലോക ഭീകരനെ ജെയിലിന് പുറത്തെത്തിയതും പൊലീസ് പിടികൂടി. ബ്രസീലിലെ റിയോ ഡി ജനീറയിലാണ് സംഭവം ഉണ്ടായത്. ക്ലൊവിനോ ഡ സിൽവ എന്ന ഗുണ്ടാ തലവനെയാണ് ജയിൽ ചാടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്.
 
സംഭവ ദിവസം ഇയാളെ മകൾ സന്ദർശിക്കാൻ എത്തിയിരുന്നു. മകളുടെ അതേ മുഖമുള്ള റബ്ബർ മുഖമ്മൂടിയും വിഗും, മകൾ ധരിച്ചിരുന്നതിന് സമാനമായ ടീ ഷേർട്ടും ജീൻസും ധരിച്ചാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. ആൾമാറാട്ടം നടത്തിയ പ്രതി മകളെ ഉള്ളിൽ നിർത്തി പുറത്തേക്ക് പോവുകയായിരുന്നു.
 
ജെയിലിനു പുറത്തെത്തിയതോടെ പ്രതിയുടെ മുഖത്തെ പരിഭ്രം കണ്ട് പൊലീസ് പരിശോധിച്ചപ്പോഴാണ് ശ്രമം പരാജയപ്പെട്ടത്. ക്ലൊവിനോ മുഖംമൂടിയും വസ്ത്രവും മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ജെയിൽ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതിയെ അതിസുരക്ഷാ ജെയിലിലേക്ക് മാറ്റി
 
ബ്രസീലിലെ പ്രധാന ക്രിമിനൽ ഗ്രൂപ്പുകളിൽ ഒന്നായ റെഡ് കമാൻഡിലെ അംഗമണ് ക്ലൊവിനോ ഡ സിൽവ. റിയോ ഡി ജനീറോയിലെ ജെയിലിൽ 73 വർഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മകളുടെ വേഷത്തിൽ ആൾമാറാട്ടം നടത്തി ക്ലൊവിനോ ജെയിൽ ചാടാൻ ശ്രമം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചന്ദ്രയാൻ 2 ചന്ദ്രനരികെ, അഞ്ചാംഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരം