Select Your Language

Notifications

webdunia
webdunia
webdunia
webdunia

13 മാസങ്ങൾക്ക് ശേഷം കളിക്കളത്തിൽ, ജയത്തോടെ തിരിച്ചുവരവ് ഗംഭീരമാക്കി ഫെഡറർ

ഫെഡറർ
13 മാസത്തിന് ശേഷം ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയ ഇതിഹാസതാരം റോജർ ഫെഡറർക്ക് വിജയത്തുടക്കം. ഖത്തർ ഓപ്പണിൽ ബ്രിട്ടീഷ് താരം ഡാനിയേല്‍ ഇവാന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ തുടങ്ങിയത്. സ്കോർ(6-7) (6-3) (5-7).
 
 
കാല്‍മുട്ടിന് നടത്തിയ രണ്ട് ശസ്ത്രക്രിയ‌ക്ക്  ശേഷം വിശ്രമത്തിലായിരുന്നു സ്വിസ് ഇതിഹാസം. ദീര്‍ഘനാളുകള്‍ക്ക് ശേഷം ടെന്നിസിലേക്ക് തിരിച്ചെത്തിയതിന്റെ ബുദ്ധിമുട്ടുകള്‍ ഫെഡററില്‍ കാണാമായിരുന്നു. രണ്ടാം സെറ്റ് നഷ്ടപ്പെടുത്തിയതിന് ശേഷമായിരുന്നു ഫെഡററുടെ വിജയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

72 റൺസ് അകലെ കോലിയെ കാത്ത് വമ്പൻ റെക്കോർഡ്