ഏറെ നാളായി പരിക്കിനെ തുടർന്ന് ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിൽക്കുകയാണ് സ്വിസ് ടെന്നീസ് ഇതിഹാസതാരമായ റോജർ ഫെഡറർ. അടുത്തിടെ രണ്ട് ശസ്‌ത്രക്രിയകൾക്കാണ് ഫെഡറർ വിധേയനായത്. തുടർന്ന് താരം പരിശീലനം പുനരാരംഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പരിക്ക് മാറാൻ കൂടുതൽ സമയമെടുക്കുമെന്ന വാർത്തകളാണ് ഇപ്പോൾ വെളിയെ വരുന്നത്.
കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലാണ് ഫെഡറർ അവസാനമായി കളിച്ചത്. അന്ന് സെമിയിൽ ലോക ഒന്നാംനമ്പർ താരം നൊവോക് ജോക്കോവിച്ചിനോട് താരം പരാജയപ്പെടുകയായിരുന്നു. നിലവിൽ 40 വയസെത്തി നിൽക്കുന്ന ഫെഡറർ ഇതുവരെ 20 ഗ്രാൻഡ് സ്ലാം ഓപ്പണുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ 6 ഓസ്ട്രേലിയൻ ഓപ്പണുകളും ഉൾപ്പെടുന്നു.