Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് അഭിമാന നിമിഷം; 40 വർഷത്തിനുശേഷം ഇന്ത്യ ഹോക്കി ലോകകപ്പ് ക്വാർട്ടറിൽ

ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ

ഇത് അഭിമാന നിമിഷം; 40 വർഷത്തിനുശേഷം ഇന്ത്യ ഹോക്കി ലോകകപ്പ് ക്വാർട്ടറിൽ
, ബുധന്‍, 1 ഓഗസ്റ്റ് 2018 (09:29 IST)
ലോകകപ്പ് വനിതാ ഹോക്കിയിൽ ഇറ്റലിയെ വീഴ്ത്തി ഇന്ത്യ ക്വാർട്ടറിൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ ക്വാർട്ടറിൽ കടക്കുന്നത്. 
 
ലാൽറെംസിയാമി, നേഹ ഗോയൽ, വന്ദന കഠാരിയ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. ലോകറാങ്കിങ്ങിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. 
 
ക്വാർട്ടറിൽ അയർലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. പൂൾ ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ച ടീമാണ് അയർലൻഡ്.  
 
നേരത്തെ, പൂൾ ബിയിൽ നിന്ന് ഇന്ത്യ കഷ്ടിച്ചാണ് നോക്കൗട്ടിലേക്കു കടന്നുകൂടിയത്. ഇംഗ്ലണ്ടിനും യുഎസിനുമെതിരെ സമനില നേടിയ ഇന്ത്യൻ ടീം അയർലൻഡിനോടു കീഴടങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുഴഞ്ഞ് മതിയായെങ്കിൽ നിർത്തിക്കുടെ? - ധോണിയെ വിമർശിക്കുന്നവർക്ക് ഇടിവെട്ട് മറുപടിയുമായി ഹസ്സി