Webdunia - Bharat's app for daily news and videos

Install App

ഇന്‍സ്റ്റഗ്രാമില്‍ നിന്നുമുള്ള വരുമാനം, ഈ വര്‍ഷവും മുന്നില്‍ റൊണാള്‍ഡോ തന്നെ, കോലിയും പട്ടികയില്‍

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2023 (19:54 IST)
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സെലിബ്രിറ്റി എന്ന നേട്ടത്തിനൊപ്പം തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം പണം സമ്പാദിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ലീഗിലേക്ക് മാറിയെങ്കിലും ഇന്നും ഇന്‍സ്റ്റഗ്രാമിലെ താരം ക്രിസ്റ്റ്യാനോ തന്നെയാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഏറ്റവും വരുമാനമുള്ള സെലിബ്രിറ്റികളുടെ പട്ടികയില്‍ താരം ഒന്നാമതായിരിക്കുന്നത്.
 
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിനും ഏകദേശം 3.234 മില്യണ്‍ ഡോളര്‍ അഥവാ 26.76 കോടി രൂപയാണ് ക്രിസ്റ്റ്യാനോ സമ്പാദിക്കുന്നത്. റൊണാള്‍ഡോയുടെ സമകാലികനും ഫുട്‌ബോള്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിയാണ് പട്ടികയില്‍ രണ്ടാമത്. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഏകദേശം 2.597 മില്യണ്‍ ഡോളര്‍ അഥവാ 21.49 കോടി രൂപയാണ് മെസ്സിക്ക് ലഭിക്കുന്നത്. ഹോളിവുഡ് താരമായ സെലീനാഗോമസാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.(2.558 മില്യണ്‍ ഡോളര്‍). ഫുട്‌ബോളിലെ ലോകചാമ്പ്യനും ഇന്ന് കളിക്കുന്നതില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളുമായ കിലിയന്‍ എംബാപ്പെയ്ക്ക് ആദ്യ 20ല്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യന്‍ ഇതിഹാസതാരം വിരാട് കോലി പട്ടികയില്‍ പതിനാലാം സ്ഥാനത്താണ്. 1.384 മില്യണ്‍ ഡോളര്‍ അഥവ 11.15 കോടി രൂപയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്ന ഒരു പോസ്റ്റിന് കോലിക്ക് ലഭിക്കുന്നത്.
 
ബ്രസീലിയന്‍ സൂപ്പര്‍ താരമായ നെയ്മര്‍ പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്താണ്. അതേസമയം പട്ടികയില്‍ 27ആം സ്ഥാനത്താണ് എംബാപ്പെ. 4.75 കോടി രൂപ മാത്രമാണ് എംബാപ്പെയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്നും ലഭിക്കുന്നത്.
 
ഇന്‍സ്റ്റഗ്രാമിലെ ടോപ് ഏണേഴ്‌സ് പട്ടിക ഇങ്ങനെ
 
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: 3,234,000 ഡോളര്‍
ലയണല്‍ മെസ്സി: 2,597,000 ഡോളര്‍
സെലീന ഗോമസ്: 2,558,000 ഡോളര്‍
കൈലി ജെന്നര്‍: 2,386,000 ഡോളര്‍
ഡ്വയ്ന്‍ ജോണ്‍സണ്‍: 2,326,000 ഡോളര്‍
 
കിം കര്‍ദാഷിയാന്‍:2,176,000 ഡോളര്‍
ബിയോണ്‍സ് നോള്‍സ്: 1,889,000 ഡോളര്‍
ക്ലോ കര്‍ദാഷിയാന്‍: 1,866,000 ഡോളര്‍
ജസ്റ്റിന്‍ ബീബര്‍: 1,763,000 ഡോളര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Why India leave out Ravichandran Ashwin and Ravindra Jadeja: അശ്വിനും ജഡേജയും പെര്‍ത്തില്‍ കളിക്കാത്തത് ഇക്കാരണത്താല്‍ !

India vs Australia, 1st Test: പെര്‍ത്തില്‍ ഇന്ത്യ വിയര്‍ക്കുന്നു; പടിക്കലും പൂജ്യത്തിനു പുറത്ത്

സഞ്ജുവിനെ ഓപ്പണറാക്കണമെന്ന് അന്നെ ഞാൻ പറഞ്ഞതാണ്, രാജസ്ഥാൻ അത് കേട്ടില്ല, അവരതിന് അനുഭവിച്ചു: അമ്പാട്ടി റായുഡു

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

അടുത്ത ലേഖനം
Show comments