കൊച്ചിയില്‍ എന്താണ് സംഭവിക്കുക ?; കോപ്പലിന് എല്ലാം വ്യക്തമായി അറിയാം - തുറന്നു പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ
കൊച്ചിയില്‍ എന്ത് സംഭവിക്കും ?; തുറന്നു പറഞ്ഞ് കോപ്പല്‍
ഐഎസ്എൽ ഫൈനലില്‍ മികച്ച കളി തന്നെ പുറത്തെടുക്കാന്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ സ്റ്റീവ് കോപ്പൽ. മികച്ച ഫോമില്‍ കളിക്കുന്ന അത്‌ലറ്റികോ ഡി കൊൽക്കത്തയോടു കളിക്കുമ്പോൾ നല്ല കളി പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. കൊച്ചിയെന്ന മികച്ച അന്തരീക്ഷം നല്ലതാണെങ്കിലും
അതൊരു പശ്ചാത്തലം മാത്രമാണെന്നും കോപ്പല്‍ വ്യക്തമാക്കി.
കേരളത്തിൽ കേരളത്തിനെതിരെ കളിക്കേണ്ടി വരുന്നത് മികച്ച അനുഭവമായാണ് എടുക്കുന്നതെന്ന് അത്‌ലറ്റികോ ഡി കൊൽക്കത്ത പരിശീലകൻ ഹോസെ മൊളിനോ പറഞ്ഞു. ഫൈനൽ മൽസരത്തില്‍ കൊല്‍ക്കത്തയ്‌ക്കായി ഗോള്‍ നേടുന്നത് ഇയാന്‍ ഹ്യൂം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു ടീമുകളുടെയും മാർക്വി താരങ്ങളായ ആരോൺ ഹ്യൂസും ഹെൽഡർ പൊസ്റ്റീഗയും സംയുക്ത വാർത്താ സമ്മേളനത്തിന് എത്തിയിരുന്നു. ഞായറാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ് കൊച്ചിയില്‍ ഐ എസ് എല്‍ മൂന്നാം സീസണ്‍ ഫൈനല്‍.