Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു എസ് ഓപ്പൺ പുരുഷ കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി സിന്നർ

Janik sinnner
Janik sinnner
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ പുരുഷതാരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ജാനിക് സിന്നര്‍. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അമേരിക്കയുടെ ടെയ്ലര്‍ ഫ്രിറ്റ്‌സിനെ 6-3,6-4,7-5 എന്ന സ്‌കോറിനാണ് 23കാരനായ താരം പരാജയപ്പെടുത്തിയത്. 
 
ഫ്‌ലാവിയ പെന്നറ്റ 2015ല്‍ വനിതാ സിംഗിള്‍സ് വിജയിച്ചതിന് ശേഷം ഫ്‌ലഷിംഗ് മെഡോസില്‍ വിജയിക്കുന്ന രണ്ടാമത്തെ ഇറ്റാലിയന്‍ താരമായും സിന്നര്‍ മാറി. നിലവില്‍ ലോക ഒന്നാം റാങ്കുകാരനാണെങ്കിലും ഫ്രിറ്റ്‌സിനെതിരെ രണ്ടുമണിക്കൂര്‍ നീണ്ട ശക്തമായ പോരാട്ടത്തിലൊടുവിലാണ് സിന്നറുടെ കിരീടനേട്ടം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Bangladesh 1st Test: റിഷഭ് പന്ത് തിരിച്ചെത്തി; ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു