Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാടന്‍ ലുക്കില്‍ ഹണി റോസ്, ഉദ്ഘാടന തിരക്കുകളില്‍ നടി

Honey Rose in a rustic look

കെ ആര്‍ അനൂപ്

, ഞായര്‍, 18 ഓഗസ്റ്റ് 2024 (12:42 IST)
ഉദ്ഘാടന വേദികളിലെ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹണി റോസ്. കേരളത്തിലെ പല സംരംഭങ്ങളുടെയും ഉദ്ഘാടകയായി ഹണി റോസ് എത്തിയിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ ട്രോളുകളും സജീവമായി. 
തനിക്കെതിരെ വരുന്ന ട്രോളുകള്‍ ഹണി ആസ്വദിക്കാറുണ്ട് എന്ന് തോന്നുന്നു. ഇപ്പോഴിതാ നടി പുതിയ ഉദ്ഘാടനത്തിന് എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
 
ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി.
കസവ് പട്ടുപാവാടയും നീല നിറത്തിലുള്ള ബ്ലൗസുമായിരുന്നു താരത്തിന്റെ വേഷം. മുല്ലപ്പൂവും തുളസിയുമൊക്കെ ചൂടി നാടന്‍ ലുക്കിലാണ് നടിയെ കാണാനായത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാഡ് ബോയ്‌സ്' ഓണത്തിന്, ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ റിലീസ് ചെയ്ത് ഒമര്‍ലുലു