Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാംപാദ സെമിയില്‍ സമനില പിടിച്ചാലും ബ്ലാസ്റ്റേഴ്സ് ഫൈനലില്‍; കൊച്ചിയില്‍ തകര്‍പ്പന്‍ ജയം

ആദ്യപാദ സെമിയില്‍ ഡല്‍ഹിക്കെതിരെ ബ്ളാസ്റ്റേഴ്സിന് 1-0 ജയം

രണ്ടാംപാദ സെമിയില്‍ സമനില പിടിച്ചാലും ബ്ലാസ്റ്റേഴ്സ് ഫൈനലില്‍; കൊച്ചിയില്‍ തകര്‍പ്പന്‍ ജയം
കൊച്ചി , തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (08:57 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയത്.
 
രണ്ടാം പകുതിയിലെ 64 ആം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ആണ് വിജയഗോള്‍ നേടിയത്. മൈതാനത്തിന്റെ മധ്യഭാഗത്തിന്റെ അപ്പുറത്തു നിന്ന് പന്തെടുത്ത് കുതിച്ച ബെല്‍ഫോര്‍ട്ടിന്റെ വ്യക്തിഗത മിടുക്കിലാണ് ഗോള്‍ പിറന്നത്.
 
ഇതോടെ ഫൈനലിലേക്കുള്ള സാധ്യത കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടുത്തി. ആദ്യപാദ സെമി വിജയിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വെച്ചു ബുധനാഴ്ച  നടക്കുന്ന രണ്ടാംപാദ സെമിയില്‍ സമനില പിടിച്ചാലും ബ്ലാസ്റ്റേഴ്സിന് ഫൈനല്‍ പ്രവേശം ഉറപ്പാണ്. നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു ആദ്യപാദ സെമിയിലെ ബ്ലാസ്റ്റേഴ്സിന്റെ വിജയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം തിരുത്തിക്കുറിച്ച് സിദാന്റെ കുട്ടികള്‍; മിന്നും റെക്കോര്‍ഡില്‍ റയല്‍