Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

ആദ്യ നാലിലെത്താൻ കേരളാ ബ്ലാസ്റ്റേഴ്സിന് ഇനിയും സാധിക്കുമെന്ന് എൽക്കോ ഷാട്ടോരി

ഐഎസ്എൽ

അഭിറാം മനോഹർ

, ശനി, 28 ഡിസം‌ബര്‍ 2019 (10:32 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെയും വളരെ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് വെറും 7 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇതിനിടെ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും ബ്ലാസ്റ്റേഴ്സിന് മത്സരമുണ്ട്. എന്നാൽ സീസൺ ഇത്രയും പൂർത്തിയായിരിക്കുമ്പോളും ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിൽ കടക്കാൻ കഴിയുമെന്നാണ് കോച്ച് എൽക്കോ ഷാട്ടോരി പറയുന്നത്.
 
ടീമിന്റെ കളി മെച്ചപ്പെട്ടിട്ടുണ്ട്. അവസാന നാലിലെത്താൻ ഇനിയും നമുക്ക് സാധിക്കും. അടുത്ത വാരത്തോടെ ടീമിലെ എല്ലാവരും പൂർണ കായികക്ഷമത വീണ്ടെടുക്കുമെന്നും തുടർന്നുള്ള മത്സരങ്ങളിൽ ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഇനിയും സാധ്യതയുണ്ടെന്നും ഷാട്ടോരി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് മറ്റ് രാജ്യങ്ങളെ ഐസിസി വിലക്കണം' വിദ്വേഷപ്രസ്താവനയുമായി പാക് ഇതിഹാസം