സഹലിനെ ഇഷ്ടമല്ലെന്നോ? - ആരോപണങ്ങൾക്ക് മറുപടിയുമായി ബ്ലാസ്റ്റേർസ് കോച്ച് ഷട്ടോരി

മുജീബ് ബാലുശ്ശേരി

വെള്ളി, 8 നവം‌ബര്‍ 2019 (14:56 IST)
കേരളാ ബ്ലാസ്റ്റേർസിലെ മലയാളി താരം സഹലിനെ ഇഷ്ടമല്ലെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പരിശീലകൻ ഷട്ടോരി. സഹലിനെ ഇഷ്ടമല്ലെന്നോ? ആർക്ക് എനിക്കോ!! എന്നതായിരുന്നു ചോദ്യത്തിന് ഷട്ടോരിയുടെ പ്രതികരണം. 
 
സഹൽ വളരെ ഭാവനയുള്ള താരമാണെന്നും മത്സരപരിചയത്തിന്റെ കുറവ് മാത്രമേ താൻ പറഞ്ഞിട്ടുള്ളുവെന്നും ഷട്ടോരി പറഞ്ഞു. മുംബൈയുമായുള്ള മത്സരത്തിൽ സഹലിന് പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഈ കാര്യത്തിൽ സഹലുമായി സംസാരിച്ച് തിരുത്തുവാൻ നിർദേശങ്ങൾ നൽകിയതായും ഷട്ടോരി പറഞ്ഞു. 
 
ഇന്ത്യയുടെ ഭാവി വാഗ്ദാനമായി കണക്കാക്കപെടുന്ന സഹൽ അഞ്ചാം സീസണിൽ ബ്ലാസ്റ്റേർസിൽ എത്തിയത് മുതൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സീസണിലും സഹൽ ടീമിൽ തുടർന്നതോടെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ പുതിയ പരിശീലകനായ ഷട്ടോരിയുടെ കീഴിൽ സബ്ബായി മാത്രമാണ് സഹൽ കളിക്കാൻ ഇറങ്ങിയിട്ടുള്ളത്. കോച്ചിന്റെ അനിഷ്ടമാണ് ഇതിന്റെ കാരണമെന്ന് ഇതിനേ തുടർന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കീപ്പിംങിന്റെ ബാലപാഠം പോലും മറന്ന് പന്ത്, അബദ്ധങ്ങൾക്ക് ഒരു പഞ്ഞവുമില്ലല്ലോ...; ധോണിക്കായി ആർപ്പ് വിളിച്ച് സ്റ്റേഡിയം !