Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിയാന്‍ഡര്‍ പേസും കിം ശര്‍മയും ഡേറ്റിങ്ങില്‍ ! ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രങ്ങള്‍

Leander Paes
, ബുധന്‍, 14 ജൂലൈ 2021 (19:58 IST)
ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസും നടി കിം ശര്‍മയും ഡേറ്റിങ്ങില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയതോടെയാണ് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്. 
 
ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ട്. ഗോവയിലെ പ്രമുഖ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ റസ്റ്റോറന്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലിയാന്‍ഡര്‍ പേസിന്റെ മടിയില്‍ ഇരിക്കുന്ന കിം ശര്‍മയെ ഈ ചിത്രത്തില്‍ കാണാം. വളര്‍ത്തുമൃഗങ്ങളും ഇരുവര്‍ക്കുമൊപ്പം ഉണ്ട്. റസ്റ്റോറന്റിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രവും നേരത്തെ പങ്കുവച്ചിരുന്നു. 
webdunia
 
കിം ശര്‍മയെയും ലിയാന്‍ഡര്‍ പേസിനെയും മുംബൈയില്‍ പലതവണ ഒരുമിച്ച് കണ്ടതിനു പിന്നാലെയാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മോഡല്‍ റിയ പിള്ളയെയാണ് ലിയാന്‍ഡര്‍ പേസ് ആദ്യം വിവാഹം കഴിച്ചത്. കിം ശര്‍മ നടന്‍ ഹര്‍ഷ് വര്‍ധന്‍ റാണെയുമായി ഡേറ്റിങ്ങില്‍ ആയിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീഡി പാക്കറ്റില്‍ മെസിയുടെ ചിത്രം ! ഇന്ത്യയില്‍ തന്നെ