Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഡ്‌മിന്റൺ ഇതിഹാസതാരം ലിൻ ഡാൻ വിരമിച്ചു

ബാഡ്‌മിന്റൺ ഇതിഹാസതാരം ലിൻ ഡാൻ വിരമിച്ചു
ബെയ്‌ജിങ് , ശനി, 4 ജൂലൈ 2020 (16:05 IST)
ബെയ്‌ജിങ്: ചൈനയുടെ ഇതിഹാസ ബാഡ്‌മിന്റൺ താരം ലിൻ ഡാൻ വിരമിക്കൽ പ്രഖ്യാപിച്ചു.രണ്ട് ഒളിമ്പിക്‌സ് സ്വർണമടക്കം കരിയറിൽ ലഭിക്കാവുന്ന എല്ലാ മേജർ കിരീടങ്ങളും സ്വന്തമാക്കിയാണ് 36ആം വയസ്സിൽ ലിൻ ഡാൻ വിരമിക്കുന്നത്.2008ലെ ബെയ്ജിങ് ഒളിംപിക്സ്, 2012ലെ ലണ്ടന്‍ ഒളിംപിക്സ് എന്നിവയിലാണ് അദ്ദേഹം സ്വര്‍ണം നേടിയത്.
 
കഴിഞ്ഞ വര്‍ഷം വിരമിച്ച മലേഷ്യയുടെ ലീ ചോങ് വെയും ലിന്‍ ഡാനുമാണ് ബാഡ്മിന്റണ്‍ രംഗ് അടക്കിവാണിരുന്നത്. കളിക്കളത്തിൽ ബദ്ധശത്രുക്കൾ ആയിരുന്നെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2016 ഒളിമ്പിക്‌സ് ഫൈനലിൽ ലിൻ ഡാനെ തോൽപ്പിച്ച് ലീ ചോങ് വെയാണ് കിരീടം നേടിയത്. 
 
കുടുംബവും കോച്ചുമാരും ടീമംഗങ്ങളും ആരാധകരും തന്റെ കരിയറിന്റെ നല്ല സമയത്തും മോശം സമയത്തും തനിക്കൊപ്പം നിന്നതായി ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയില്‍ ലിന്‍ കുറിച്ചു. കൊവിഡ് മൂലം ഒളിമ്പിക്‌സ് മത്സരങ്ങൾ നീട്ടിവെച്ചപ്പോൾ മറ്റൊരു അങ്കത്തിന് ബാല്യമില്ലെന്ന് മനസ്സിലാക്കിയാണ് ബാഡ്‌മിന്റണിലെ ചാമ്പ്യൻ പ്ലയർ വിടവാങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസ്സി സ്പാനിഷ് ലീഗിൽ തുടരണം: ക്ലബ് വിട്ടുപോകരുതെന്ന് സിദാൻ