Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ പുറത്തേക്ക്, ഇനി രോഹിത്ത് ഓപ്പണര്‍ ?‍; നീക്കം തടയാന്‍ കോഹ്‌ലി - പ്രതികരിച്ച് മുഖ്യ സെലക്‍ടര്‍

രാഹുല്‍ പുറത്തേക്ക്, ഇനി രോഹിത്ത് ഓപ്പണര്‍ ?‍; നീക്കം തടയാന്‍ കോഹ്‌ലി - പ്രതികരിച്ച് മുഖ്യ സെലക്‍ടര്‍
മുംബൈ: , ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (15:03 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിയടക്കമുള്ളവരുടെ നിര്‍ദേശം സെലക്‍ടര്‍മാര്‍ പരിഗണിക്കുന്നു. മോശം ഫോം തുടരുന്ന യുവതാരം കെ എല്‍ രാഹുലിന് പകരം ഏകദിന ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ടെസ്‌റ്റിലും ഓപ്പണറായേക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദാണ് ഇക്കാര്യം പറഞ്ഞത്. രാഹുല്‍ മികച്ച താരമാണെങ്കിലും മോശം പ്രകടനമാണ് ഇപ്പോള്‍ പുറത്തെടുക്കുന്നത്. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ഫോം വീണ്ടെടുക്കാനാണ് രഹുല്‍ ശ്രമിക്കേണ്ടത്. ഈ സാഹചര്യത്തില്‍ രോഹിത്തിനെ ഓപ്പണറുടെ റോളില്‍ എത്തിക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിന്‍ഡീസ് പര്യടനത്തിലെ കളിക്കാരുടെ പ്രകടനം വിലയിരുത്താനായി സെലക്ഷന്‍ കമ്മിറ്റഇ ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേരുമ്പോള്‍ രോഹിത്തിനെ ഓപ്പണറാക്കുന്ന കാര്യം പരിഗണിക്കുമെന്നും പ്രസാദ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ഇന്ത്യക്ക് ഇനി മൂന്ന് ടെസ്‌റ്റ് മത്സരങ്ങള്‍ കളിക്കേണ്ടത്. ഈ മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ രാഹുല്‍ ഉണ്ടാകില്ല. പകരം രോഹിത്തായിരിക്കും ഓപ്പണറായി ഇറങ്ങുക.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് പരമ്പരക്കുള്ള ടീമില്‍ രോഹിത് ഉണ്ടായിരുന്നെങ്കിലും രാഹുലായിരുന്നു രണ്ട് ടെസ്റ്റിലും ഓപ്പണറായത്. രോഹിത്തിനെ മധ്യനിരയിലാണ് ഇതുവരെ പരീക്ഷിച്ചിരുന്നത്. എന്നാല്‍ വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ മധ്യനിരയില്‍ ഹനുമാ വിഹാരി സ്ഥാനം ഉറപ്പിച്ചതിനാല്‍ ഇനി രോഹിത്തിനെ ഓപ്പണര്‍ സ്ഥാനത്തേക്കെ പരിഗണിക്കാനാവു.

രോഹിത് ശര്‍മ്മയെ ടെസ്‌റ്റ് ഓപ്പണറാക്കണമെന്ന ആവശ്യം ഗാംഗുലിയും ആരാധകരും നേരത്തെ ഉയര്‍ത്തിയിരുന്നു. തുടര്‍ച്ചയായി പരാജയപ്പെടുന്ന രാഹുലിന് പകരമായിട്ട് രോഹിത്തിനെ പരിഗണിക്കണമെന്നാണ് ദാദ പറഞ്ഞത്.

രോഹിത് മികച്ച താരമാണെന്നതില്‍ സംശയമില്ല. അജിങ്ക്യാ രഹാനെയും ഹനുമ വിഹാരിയും മികച്ച പ്രകടനം നടത്തുന്നതിനാല്‍ രോഹിത്തിനെ മധ്യനിരയില്‍ ഇറക്കേണ്ടതില്ല. തുടര്‍ച്ചയായി പരാജയപ്പെടുന്ന രാഹുലിന് പകരമായിട്ട് രോഹിത്തിനെ പരീക്ഷിക്കാം. 

മികച്ച താരമായ മായങ്കിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ചെയ്യേണ്ടത്. ഓപ്പണിംഗില്‍ ഇപ്പോഴും പരീക്ഷണം നടത്താം. രോഹിത്തിനെ ഈ സ്ഥാനത്ത് ഇറക്കുകയാണ് വേണ്ടതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞിരുന്നു.

അതേസമയം, തന്റെ അടുപ്പക്കാരനായ രാഹുലിനെ ക്യാപ്‌റ്റന്‍ കോഹ്‌ലി കൈവിട്ടേക്കില്ല. ടീമിന്റെ താല്‍പര്യത്തിന് മുന്‍‌ഗണന നല്‍കിയാണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതെന്നും, പുറത്ത് നിന്നുള്ളവര്‍ക്ക് പല അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിരാട് പ്രതികരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ കരാര്‍, ‘കൂറ്റന്‍’ പ്രതിഫലം; വാൻഡൈക്ക് 2025വരെ ലിവർപൂളില്‍