Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോക്‌സിങ് ഇതിഹാസം മാന്നി പാക്വിയാവോ വിരമിച്ചു

ബോക്‌സിങ് ഇതിഹാസം മാന്നി പാക്വിയാവോ വിരമിച്ചു
, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (19:19 IST)
ഫിലിപ്പീന്‍സിന്റെ ഇതിഹാസതാരം മാന്നി പാക്വിയാവോ ബോക്‌സിങ്ങില്‍ നിന്ന് വിരമിച്ചു. ബോക്‌സിങ് വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് താരത്തിന്റെ തീരുമാനം. 42 കാരനായ പാക്വിയാവോ 2016 മുതല്‍ ഫിലിപ്പീന്‍സിന്റെ സെനറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. 2022ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ താരം മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിന് മുന്നോടിയായാണ് ബോക്‌സിങിൽ നിന്നും വിരമിക്കുന്നത്.
 
നാല് പതിറ്റാണ്ടുകളിലായി ബോക്‌സിങ് ലോകകിരീടം നേടിയ ലോകത്തിലെ ഏകതാരമാണ് പാക്വിയാവോ. എന്നാൽ കഴിഞ്ഞ മാസം ലാസ് വേഗസില്‍ വെച്ച് നടന്ന പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങിലെ അവസാന മത്സരത്തിൽ പാക്വിയാവോ പരാജയപ്പെട്ടിരുന്നു.
 
പാക്മാന്‍ എന്ന പേരില്‍ പ്രസിദ്ധി നേടിയ പാക്വിയാവോ ബോക്‌സിങ്ങിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 12 ലോകകിരീടങ്ങളാണ് താരം സ്വന്തമാക്കിയത്.ഫ്‌ളൈ വെയ്റ്റ്, ഫെതര്‍വെയ്റ്റ്, ലൈറ്റ്‌വെയ്റ്റ്, വെല്‍ട്ടര്‍ വെയ്റ്റ് എന്നീ വിഭാഗങ്ങളില്‍ കിരീടം നേടുന്ന ലോകത്തിലെ ആദ്യത്തെ താരമാണ് പാക്വിയാവോ. ഒപ്പം ലോകകിരീടം നേടിയ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും പാക്വിയാവോയ്ക്കുണ്ട്. 41ആം വയസിലായിരുന്നു താരം അവസാനമായി ലോകകിരീടം സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേമനാര് ഇറ്റലിയോ അർജന്റീനയോ? വമ്പൻ ഫുട്‌ബോൾ പോരിന് അരങ്ങൊരുങ്ങുന്നു