Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ല; സ്വര്‍ണ നേട്ടവുമായി മേരി കോം

ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ല; സ്വര്‍ണ നേട്ടവുമായി മേരി കോം

Mary Com
ഹോചിമിൻസിറ്റി , ബുധന്‍, 8 നവം‌ബര്‍ 2017 (16:54 IST)
ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച് ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍താരം മേരി കോം.

48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഹ്യാംഗ് മിയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിനാലുകാരിയായ മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തന്‍റെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്.

ജപ്പാന്റെ ടബാസ കോമുറയെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ മേരി കോം ഹ്യാംഗ് മിയെ 5-0 പോയിന്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ആദ്യമായാണ് ഈ വിഭാഗത്തിൽ മേരി സ്വർണ്ണം നേടുന്നത്.

അഞ്ച് തവണ ലോക ചാമ്പ്യനായിരുന്ന മേരി കോം ഏകപക്ഷീയ വിജയമായിരുന്നു ഫൈനലിലേത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയെ പറഞ്ഞാല്‍ ക്യാപ്‌റ്റന് പിടിക്കില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി