Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

എതിരാളിയെ ഇടിച്ചുവീഴ്‌‌ത്തി മേരി കോം, ഒളിമ്പിക്‌സിൽ മരണമാസ് തുടക്കം

ഒളിമ്പിക്‌സ്
, ഞായര്‍, 25 ജൂലൈ 2021 (14:41 IST)
ഒളിമ്പിക്‌സ് ബോക്‌സിങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരികോമിന് വിജയതുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ താരം മിഗ്വലിന ഫെര്‍ണാണ്ടസിനെ 4-1ന് ഇടിച്ച് വീഴ്‌ത്തിയാണ് താരം പ്രീ ക്വാർട്ടർ ഉറപ്പാക്കിയത്. വ്യാഴാഴ്‌ച്ച നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയൻ താരമാണ് മേരികോമിന്റെ എതിരാളി.
 
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയാണ് മേരികോം. അതേസമയം രാജ്യം ഏറെ പ്രതീക്ഷവെച്ച ഷൂട്ടിങിൽ ഇന്ത്യയ്ക്ക് ഇന്ന് നിരാശയുടെ ദിനമാണ്. തോക്കിലെ തകരാറിനെ തുടർന്ന് മനു ഭാക്കർ 12മത് എത്തിയതും രാജ്യത്തെ ഒന്നടങ്കം നിരാശരാക്കി. നേരത്തെ വനിതാ ടെന്നീസ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-അങ്കിത റെയ്‌ന സഖ്യം ഉക്രെയ്‌ൻ സഖ്യത്തിനോട് തോറ്റ് പുറത്തായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക കേഡറ്റ് റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം, അഭിമാനമായി പ്രിയ മാലിക്ക്